Deshabhimani

'അങ്ങനൊരു അഭ്യർഥന നടത്തിയിട്ടില്ല'; മനോരമ വാർത്ത അടിസ്ഥാനരഹിതമെന്ന് പിഎസ്‍സി സെക്രട്ടറി

Malayala manorama PSC fake news
വെബ് ഡെസ്ക്

Published on Oct 27, 2026, 04:03 PM | 1 min read

തിരുവനന്തപുരം: മലയാള മനോരമ പ്രസിദ്ധീകരിച്ച വ്യാജവാർത്തയ്ക്കെതിരെ പിഎസ്‍സി സെക്രട്ടറി. തിങ്കളാഴ്ച 'കമീഷന്റെ പ്രവർത്തനം ശരിയായ ദിശയിൽ അല്ലെന്നും വിശ്വാസ്യത വീണ്ടെടുക്കണമെന്നും സെക്രട്ടറി അഭ്യർത്ഥിച്ചതും നടപടിക്ക് കാരണമായി' എന്ന് മനോരമ വാർത്ത നൽകിയിരുന്നു. എന്നാൽ ഇത്തരമൊരു അഭ്യർത്ഥന താൻ നടത്തിയിട്ടില്ലെന്ന് സെക്രട്ടറി സാജു ജോർജ് അറിയിച്ചു. വസ്തുതാവിരുദ്ധമായ വാർത്ത പിൻവലിച്ച് മനോരമ കുറിപ്പ് നൽകണമെന്നും സാജു ജോർജ് ആവശ്യപ്പെട്ടു.





പിഎസ്‍സി ചെയർമാനെയും അം​ഗങ്ങളെയും പുറത്താക്കാൻ മുൻ ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നടത്തിയ ഭരണഘടനാവിരുദ്ധ നടപടിയെ ന്യായീകരിക്കാൻ നൽകിയ വാർത്തയിലാണ് സെക്രട്ടറിയുടെ ഇല്ലാത്ത പ്രസ്താവന മനോരമ തിരുകിക്കയറ്റിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home