Deshabhimani

പിഎഫ്‌ പിൻവലിക്കൽ വ്യവസ്ഥകളിൽ ഇളവ്‌

EPFO
വെബ് ഡെസ്ക്

Published on Nov 20, 2026, 03:57 AM | 1 min read

ന്യൂഡൽഹി : പ്രൊവിഡന്റ്‌ ഫണ്ട്‌ (പിഎഫ്‌) പിൻവലിക്കാനുള്ള വ്യവസ്ഥകളിൽ ഇളവുവരുത്തി എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓർഗനൈസേഷൻ (ഇപിഎഫ്‌ഒ). അക്ക‍ൗണ്ടിൽ നിർബന്ധമായും നിലനിർത്തേണ്ട മിനിമം ബാലൻസ്‌ 25 ശതമാനത്തിൽ നിന്നും 10 ശതമാനമാക്കി. ജോലി അവസാനിപ്പിച്ച അംഗത്തിന്‌ മുഴുവൻ തുകയും പിൻവലിക്കുന്നതിനുള്ള കാത്തിരിപ്പ്‌ കാലാവധി 12 മാസത്തിൽ നിന്നും രണ്ട്‌ മാസമാക്കി. ഇപിഎഫ്‌ഒ കേന്ദ്ര ട്രസ്റ്റി ബോർഡ്‌ യോഗത്തിലാണ്‌ തീരുമാനം. എംപ്ലോയീസ്‌ ഡെപ്പോസിറ്റ്‌ ലിങ്ക്‌ ഇൻഷുറൻസ്‌ (ഇഡിഎൽഐ) പദ്ധതിയിലെ പഴയ ഇളവ്‌ കേസുകൾ തീർപ്പാക്കാനും തീരുമാനിച്ചു. കാലാവധി കഴിഞ്ഞ ഇളവുകൾ പുനഃസ്ഥാപിക്കുന്നതിന്‌ അർഹതയുള്ള സ്ഥാപനങ്ങൾക്ക്‌ ആറുമാസം അനുവദിക്കും.

പുതുതായി ലഭിക്കുന്ന നിക്ഷേപത്തിന്റെ പരമാവധി മൂന്ന്‌ ശതമാനം ആൾട്ടർനേറ്റ്‌ ഇൻവെസ്റ്റ്‌മെന്റ്‌ ഫണ്ടുകളിൽ (എഐഎഫ്‌) നിക്ഷേപിക്കാനും തത്വത്തിൽ അംഗീകാരം നൽകി. നിലവിലുള്ള മൊത്തം പരിധിക്കുള്ളിലാകും ഇ‍ൗ നിക്ഷേപങ്ങൾ. ആദ്യഘട്ടത്തിൽ സർക്കാർ പിന്തുണയുള്ള സ്ഥാപനങ്ങൾ മുഖേനയായിരിക്കും. കുറഞ്ഞ ഇപിഎസ്‌ പെൻഷൻ കാലാനുസൃതമായി വർധിപ്പിക്കണമെന്ന്‌ സിഐടിയു സെക്രട്ടറിപ്രൊവിഡന്റ്‌ ഫണ്ട്‌ (പിഎഫ്‌) പിൻവലിക്കാനുള്ള വ്യവസ്ഥകളിൽ ഇളവുവരുത്തി എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓർഗനൈസേഷൻ (ഇപിഎഫ്‌ഒ). അക്ക‍ൗണ്ടിൽ നിർബന്ധമായും നിലനിർത്തേണ്ട മിനിമം ബാലൻസ്‌ 25 ശതമാനത്തിൽ നിന്നും 10 ശതമാനമാക്കി. യും ബോർഡിലെ തൊഴിലാളി പ്രതിനിധിയുമായ ആർ കരുമലൈയൻ ആവശ്യപ്പെട്ടു. ആവശ്യം പരിഗണനയിലാണെന്ന്‌ തൊഴിൽമന്ത്രി മൻസുഖ്‌ മാണ്ഡവ്യ അറിയിച്ചു. അർഹരായ അംഗങ്ങൾക്ക്‌ യഥാർഥ ശന്പളത്തിന്‌ ആനുപാതികമായി ഉയർന്ന പെൻഷൻ ഉറപ്പാക്കണമെന്ന സുപ്രീംകോടതിവിധി നടപ്പാക്കാൻ പദ്ധതി രൂപീകരിക്കണമെന്നും വിഷയത്തില്‍ കേന്ദ്രസർക്കാർ ഇടപെടണമെന്നും കരുമലൈയൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

....

01

print edition യുഡിഎഫിൽ പൂത്തുലഞ്ഞത്‌ ഭിന്നത
Pinarayi Vijayan Speaking

03

print edition വൈദ്യുതിക്കൊള്ള ലക്ഷ്യമിട്ടു; അപഹാസ്യനായി മുഖ്യമന്ത്രി
KERALA PSC

04

print edition ലക്ഷ്യം "ആക്ടിങ് ഭരണം'
black money

05

print edition 1500 കോടികൂടി കടമെടുക്കുന്നു
deshabhimani section

Recommended

Deshabhimani
Home