ad
Deshabhimani

കേന്ദ്രത്തിനെതിരെ അലയടിച്ച് പ്രതിഷേധം; ജയിൽ നിറയ്ക്കൽ സമരത്തിൽ അണിനിരന്ന് പതിനായിരങ്ങൾ

CITU ELAMARAM.jpg

കോഴിക്കോട് ആദായ നികുതി ഓഫീസിനു മുന്നിൽ നടത്തിയ ജയിൽ നിറക്കൽ സമരം സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 10, 2026, 10:57 AM | 1 min read

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ കർഷകദ്രോഹ നടപടികൾക്കെതിരെ അലയടിച്ച് പ്രതിഷേധം. സംയുക്ത കിസാൻ മോർച്ചയുടേയും കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടേയും ആഹ്വാന പ്രകാരമുള്ള ജയിൽ നിറയ്ക്കൽ സരത്തിൽ രാജ്യത്തെ കർഷകരും തൊഴിലാളികളും അണിനിരന്നു. തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ റദ്ദാക്കുക, കാർഷിക വിളകൾക്ക് സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്ത പ്രകാരമുള്ള താങ്ങുവില നിയമപരമായി ഉറപ്പാക്കുക, വൈദ്യുതി ഭേദഗതിബിൽ പിൻവലിക്കുക, സ്‌കീം തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാ മേഖലയിലെയും തൊഴിലാളികൾക്ക് ക്ഷാമബത്ത ഉൾപ്പെടുത്തി കുറഞ്ഞ വേതനം പ്രതിമാസം 42,000 രൂപയായി വർധിപ്പിക്കുക, വിബിജിആർഎഎംജി പദ്ധതിയും സ്വതന്ത്ര വ്യാപാരകരാറുകളും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.


CITU EP.JPGകണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസ് ഉപരോധം സംയുക്ത കിസാൻ സഭ അഖിലേന്ത്യ ഭാരവാഹി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു


കേന്ദ്രസർക്കാരിനെതിരെയുള്ള പ്രക്ഷോഭപരിപാടികൾ നവംബറോടെ ശക്തമാക്കാനാണ്‌ സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ്‌ യൂണിയനുകളും പദ്ധതിയിടുന്നത്‌. അഞ്ചുവർഷം മുമ്പ്‌ നടന്ന ഐതിഹാസിക കർഷക സമരത്തിന്റെ അതേ തീവ്രതയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാനാണ്‌ കിസാൻ മോർച്ചയുടെ തീരുമാനം. ഇതിന്റെ ആദ്യ ഘട്ടമാണ്‌ ജയിൽ നിറയ്‌ക്കൽ സമരം.


CITU TP.JPGതിരുവനന്തപുരം ജിപിഒ ഓഫീസ് ഉപരോധവും സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു


സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം കോഴിക്കോട് സമരം ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ ഇ പി ജയരാജനും തിരുവനന്തപുരത്ത് ടി പി രാമകൃഷ്ണനുമാണ് സമരം ഉദ്​ഘാടനം ചെയ്തത്. അഖിലേന്ത്യാ കിസാൻ സഭ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ മഹാരാഷ്‌ട്രയിലും ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്ണപ്രസാദ്‌ ഹരിയാനയിലെയും സമരത്തിൽ പങ്കെടുത്തു. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ്‌ സുദീപ്‌ ദത്ത ഹരിയാനയിലുമാണ്‌ പങ്കെടുന്നത്‌.


citu kk dineshan.jpegവയനാട് കൽപ്പറ്റ ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടന്ന ഉപരോധം കെഎസ്കെടിയു സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home