ad
Deshabhimani

കൊല്ലം, ആലപ്പുഴ തീരം വീണ്ടും പ്രക്ഷുബ്‌ധമാകും ,ധാതുസന്പത്ത്‌ കൊള്ളയടിക്കാൻ കോർപറേറ്റുകൾക്ക്‌ വഴിയൊരുക്കി

citu
വെബ് ഡെസ്ക്

Published on Jun 21, 2026, 12:15 AM | 2 min read

കൊല്ലം/ആലപ്പുഴ : കേരളത്തിന്റെ അത്യപൂർവ ധാതുസന്പത്തിൽ കണ്ണുവയ്‌ക്കുന്ന വൻകിട കോർപറേറ്റുകൾക്ക്‌ വഴിയൊരുക്കിയിരിക്കുകയാണ്‌ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്‌. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ധാതുമണൽ മേഖ ല സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ തുടങ്ങിവച്ച നടപടികൾക്ക്‌ മുഖ്യമന്ത്രി വി ഡി സതീശന്റെ ബജറ്റ്‌ പ്രഖ്യാപനങ്ങൾ ഗതിവേഗം പകരും. പൊതുമേഖലയ്ക്ക് ഉ‍ൗന്നൽ നൽകി കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ ബജറ്റിൽ പ്ര ഖ്യാപിച്ച വിഴിഞ്ഞത്തെ ചവറയും കൊച്ചിയുമായി ബന്ധിപ്പിച്ചുള്ള ‘റെയർ എർത്ത്‌ കോറിഡോറി’നെ വഴിതിരിച്ചുവിടുന്ന പ്രഖ്യാപനങ്ങളാണ്‌ ബജറ്റിലുള്ളത്‌.

ഇന്ത്യയിൽ ഏറ്റവുമധികം മോണോസൈറ്റ്‌ ശേഖരമുള്ള കേരളതീരത്തെ ധാതുമണൽ കൊള്ളയടിക്കാൻ സ്വകാര്യമേഖലയ്‌ക്ക്‌ അവസരമൊരുക്കുന്നതാണ്‌ ‘റെയർ എർത്ത് ആൻഡ്‌ ക്രിട്ടിക്കൽ മിനറൽസ്‌ കോറിഡോർ’ പദ്ധതി നിർദേശം. പദ്ധതി യാഥാർഥ്യമാകുന്നതോടെ പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കേരള മിനറൽസ്‌ ആന്‍ഡ് മെറ്റൽസ്‌ ലിമിറ്റഡിന്റെ (കെഎംഎംഎൽ) പ്ര സക്തി ഇല്ലാതാകും. രാജ്യത്ത്‌ എറ്റവുമധികം ഗുണമേന്മയുള്ള മോണോസൈറ്റ്‌ നിക്ഷേപമുള്ളത്‌ ചവറ തീരത്താണ്‌. കെഎംഎംഎല്ലിന്റെ പരിധിയിൽ 1.50 ലക്ഷം ടൺ അപൂർവ ധാതുനിക്ഷേപമുണ്ട്‌. ഇതിന്റെ ഖനനാവകാശം കെഎംഎംഎല്ലിനും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറയിലെ ഇന്ത്യൻ റെയർ എർത്‌സ്‌ ലിമിറ്റഡി(ഐആർഇഎൽ)നും മാത്രമാണ്‌. ധാതുമണൽ ഖനനാനുമതിക്കായി അദാനി ഉൾപ്പെടെ വൻകിട കോർറേറ്റുകൾ കേന്ദ്രമന്ത്രാലയത്തിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. ധാതുഖനനം മുതൽ ടൈറ്റാനിയം മെറ്റൽ നിർമാണംവരെ ഇവർ ലക്ഷ്യമാക്കുന്നുണ്ട്‌. ബഹിരാകാശ ഗവേഷണം, പ്രതിരോധ മേഖലയ്‌ക്ക് ആവശ്യമായ തോറിയം, സ്‌കാൻഡിയം തുടങ്ങിയ റെയർ എർത്ത്‌ മൂലകങ്ങൾ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ സുലഭമാണെന്നതിനാലാണ്‌ എൽഡിഎഫ്‌ സർക്കാർ റെയ ർ എർത്ത്‌ കോറിഡോർ പദ്ധതി വിഭാവനം ചെയ്‌തത്‌. രാജ്യത്തെ ഏറ്റവും വലിയ പെർമനന്റ്‌ മാഗ്‌നറ്റ്‌ ഹബ്ബായി കേരളത്തെ മാറ്റുകയായിരുന്നു ലക്ഷ്യം.

42,000 കോടി രൂപയുടെ നിക്ഷേപവും 50,000 തൊഴിലവസരവുമാണ്‌ ലക്ഷ്യമിട്ടത്‌. ഇതിന്റെ ഭാഗമായി കെഎംഎംഎൽ, കെൽട്രോ ൺ, ഹൈദരാബാദിലെ എൻഎഫ്‌ടിഡിസി എന്നീ സ്ഥാപനങ്ങളെ പങ്കാളികളാക്കി റെയർ എർത്ത്‌ ആൻഡ്‌ ക്രിട്ടിക്കൽ മിനറൽസ്‌ മിഷൻ രൂപീകരിക്കാൻ 100 കോടി രൂപ ബജറ്റിൽ വകയിരുത്തി. ധാതുസന്പത്ത്‌ സ്വകാര്യമേഖലയ്‌ക്ക്‌ തീറെഴുതാനുള്ള നീക്കം ആലപ്പുഴയെ വീണ്ടും കൊല്ലം/ആലപ്പുഴ :പ്രക്ഷുബ്‌ധമാക്കും. മത്സ്യത്തൊഴിലാളികളും കടുത്ത ആശങ്കയിലാണ്‌. രണ്ട്‌ പതിറ്റാണ്ട്‌ മുമ്പ്‌ ഇതേ അജണ്ടയുമായി തീരത്തെത്തിയ യുഡിഎഫ്‌ സർക്കാർ സമരച്ചൂടിൽ പിന്തിരിഞ്ഞോടിയതാണ്‌. ഉയർന്ന സാന്ദ്രതയുള്ള ലോഹമണൽ കുത്തകകൾക്ക്‌ വിൽക്കാനായിരുന്നു ശ്രമം. 2000-ൽ കർണാടകയിലെ ആഗോള നിക്ഷേപക സംഗമത്തിലാണ് ഖനനസാധ്യത ആദ്യം ചർച്ചയാകുന്നത്‌. കരിമണലിൽ കണ്ണുനട്ടിരുന്ന കുത്തകകൾക്ക്‌ 2001ൽ യുഡിഎഫ്‌ അധികാരത്തിലെത്തിയതോടെ വേദിയൊരുങ്ങി. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ സ്വകാര്യകമ്പനികള്‍ക്ക് ആലപ്പുഴ തീരത്ത്‌ കരിമണല്‍ഖനനത്തിന് അംഗീകാരം നല്‍കി. ​വലിയഴീക്കൽ മുതൽ തോട്ടപ്പള്ളി വരെ, 17 കിലോമീറ്റർ തീരം സ്വകാര്യ പങ്കാളിത്തത്തോടെ തുരന്നെടുക്കാനായി ശ്രമം. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു)ശക്തമായ പ്രക്ഷോഭം നടത്തി. 2003 ജൂണ്‍ 16ന് സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന എം എ ബേബിയുടെ നേതൃത്വത്തിൽ ആലപ്പുഴ മുതൽ വലിയഴീക്കൽ വരെ മനുഷ്യച്ചങ്ങല തീർത്തു. സർക്കാരിന് ഖനനാനുമതി റദ്ദാക്കേണ്ടി വന്നു. സമാനമായ പ്രക്ഷോഭമാണ്‌ സർക്കാരിനെ കാത്തിരിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home