ad
Deshabhimani

മാർഗനിർദേശങ്ങളായി

print edition എയ്‌ഡഡ്‌ അധ്യാപകർക്ക്‌ സംരക്ഷണം: 30,000 അധ്യാപകർക്ക്‌ കരുതൽ; 242 പേർക്ക്‌ തിരികെ ജോലി

psc appointments
avatar
ബിജോ ടോമി

Published on Apr 20, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂൾ അധ്യാപകർക്ക്‌ സംരക്ഷണ ആനുകൂല്യം ലഭ്യമാക്കുന്നതിന്‌ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച്‌ പൊതുവിദ്യാഭ്യാസവകുപ്പ്‌. 2015–16 മുതൽ 2021–22 അക്കാദമിക വർഷംവരെ വ്യവസ്ഥാപിത അധിക/റഗുലർ (രാജി, മരണം, വിരമിക്കൽ, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ പ്രകാരമുള്ള) തസ്തികകളിൽ ശമ്പള സ്കെയിലിൽ നിയമനാംഗീകാരം ലഭിച്ച അധ്യാപക -അനധ്യാപകർക്ക് സംരക്ഷണ ആനുകൂല്യം നൽകുന്നതിനുള്ള നിർദേശങ്ങളാണ്‌ പുറത്തിറക്കിയത്‌.


30,000 അധ്യാപകർക്കാണ്‌ ഇതിന്റെ പ്രയോജനം ലഭിക്കുക. കുട്ടികളുടെ കുറവുമൂലം പുറത്തുപോകേണ്ടി വന്ന 242 പേർക്ക്‌ തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിയും. തസ്‌തിക നഷ്‌ടപ്പെട്ടവരെ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടർ നടപടിക്രമം പുറപ്പെടുവിക്കുന്ന മുറയ്ക്ക്‌ അതത്‌ വിദ്യാഭ്യാസ ഉപഡയറക്‌ടർമാർ ഇവരെ പുനർവിന്യസിക്കണമെന്നും സർക്കുലറിൽ പറയുന്നു. 2022 ഏപ്രിൽ ഒന്നുമുതലുള്ള നേരിട്ടുള്ള നിയമനങ്ങൾക്ക്‌ സംരക്ഷണാനുകൂല്യം ലഭിക്കില്ല. പുറത്തുപോയവർക്ക്‌ പുനർനിയമനം ലഭിച്ചിട്ടുണ്ടെങ്കിൽ അവർക്ക്‌ തുടരാം. നിലവിൽ പുറത്ത് നിൽക്കുന്നവരെമാത്രമാണ് ഇപ്പോൾ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തുക.


ഇവർക്ക്‌ പുനർവിന്യാസം നടത്തുന്നതുവരെയുള്ള കാലയളവ് നോൺ ഡ്യൂട്ടി ആയി ക്രമീകരിക്കും. ഈ കാലയളവിൽ മറ്റ് ആനുകൂല്യങ്ങൾക്ക്‌ അർഹതയില്ല. സംരക്ഷണാനുകൂല്യത്തിന്‌ അർഹതയുള്ള അധ്യാപകർ മാതൃസ്‌കൂളിലെ പ്രധാനധ്യാപകന്‌ സത്യവാങ്‌മൂലം നൽകണം. ഇതുൾപ്പെടെയുള്ള അപേക്ഷ മെയ്‌ 7നുമുമ്പ്‌ ബന്ധപ്പെട്ട ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് ലഭിക്കണം. തുടർന്ന്‌ ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഇത്‌ പരിശോധിച്ച്‌ സംരക്ഷണാവകാശം ഉണ്ടെന്ന സർട്ടിഫിക്കറ്റ്‌ സഹിതം മെയ് 14നുമുന്പ്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ജീവനക്കാരന്റെ സത്യവാങ്‌മൂലം നൽകണം.


മെയ് 21നുമുന്പ്‌ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാരും സംരക്ഷണം അനുവദിക്കാവുന്ന ജീവനക്കാരുടെ വിവരങ്ങൾ അടങ്ങിയ ലിസ്റ്റ്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം. 2022 മാർച്ച്‌ 31 വരെ നിയമനാംഗീകാരം ലഭിച്ചവരിൽ 2026–-27 വർഷംമുതൽ തസ്തിക നഷ്ടപ്പെടുന്നവർക്കും ഇ‍ൗ നിർദേശങ്ങൾ ബാധകമാണെന്ന്‌ സർക്കുലറിൽ പറയുന്നു. കെ–ടെറ്റ്‌ യോഗ്യതയുമായി ബന്ധപ്പെട്ട്‌ താൽക്കാലികമായി നിയമനാംഗീകാരം ലഭിച്ചവർക്ക്‌ സംരക്ഷണ ആനുകൂല്യം ലഭിക്കില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home