print edition എയ്‌ഡഡ് സ്‌കൂൾ അധ്യാപകർക്കും സംരക്ഷണ ആനുകൂല്യം

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂൾ അധ്യാപകർക്കും ഇനി മുതൽ സംരക്ഷണ ആനുകൂല്യം. 2015–-16 മുതൽ 2021–22 അക്കാദമിക വർഷം വരെ വ്യവസ്ഥാപിത അധിക/റഗുലർ (രാജി, മരണം, വിരമിക്കൽ, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ പ്രകാരമുള്ള) തസ്‌തികകളിൽ ശമ്പള സ്‌കെയിലിൽ നിയമനാംഗീകാരം ലഭിച്ച അധ്യാപക, -അനധ്യാപകർക്ക് വ്യവസ്ഥകൾക്ക് വിധേയമായി സംരക്ഷണ ആനുകൂല്യം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
30,000 അധ്യാപകർക്കാണ് പ്രയോജനം ലഭിക്കുക. കുട്ടികളുടെ കുറവ് മൂലം തസ്‌തിക നഷ്‌ടം സംഭവിച്ചാലും മറ്റു എയ്‌ഡഡ് സ്‌കൂളിൽ ഇവർക്ക് സംരംക്ഷണം ലഭിക്കും.









0 comments