Deshabhimani

print edition 80 പ്രിയദർശിനി ബസുകൾ വാനുകളാക്കുന്നു; വനിതാ സ‍ൗജന്യയാത്ര കട്ടപ്പുറത്താകും

KSRTC VAN
avatar
ജിതിൻ ബാബു

Published on Oct 05, 2026, 02:53 AM | 1 min read

കോഴിക്കോട്‌: യുഡിഎഫ്‌ അഭിമാന പദ്ധതിയായി അവതരിപ്പിച്ച ‘പ്രിയദർശിനി’ സ്‌ത്രീ സ‍ൗജന്യയാത്രാ ബസുകൾ സ്‌പെയർപാർട്‌സ്‌ വാനുകളാക്കുന്നു. ഡിപ്പോകളിലേക്ക്‌ സ്‌പെയർ പാർട്‌സ്‌ കൊണ്ടുപോകുന്ന വാനുകൾക്കുപകരം പ്രിയദർശിനി ബസുകൾ ഉപയോഗിക്കാനാണ്‌ തീരുമാനം. സംസ്ഥാനത്ത്‌ എൺപതോളം ബസുകളാണ്‌ സീറ്റുകൾ നീക്കി പിൻഭാഗം പൊളിച്ചുമാറ്റി രൂപംമാറ്റി പിൻവലിക്കുന്നത്‌.


നിലവിൽ പല ഗ്രാമീണ മേഖലകളിലേക്കും സർവീസ്‌ നടത്താൻ പ്രിയദർശിനി ബസുകളില്ല. ഡീസലടിക്കാനും അറ്റകുറ്റപ്പണികൾക്കും പണമില്ലാത്തതിനെ തുടർന്ന് എണ്ണൂറി-ലധികം ബസുകൾ കട്ടപ്പുറത്താണ്. 3,241 ഓർഡിനറി ബസുകൾ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചിടത്ത്‌ 2,663 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്‌. ഇതിനിടയിലാണ്‌ ഉള്ള ബസുകൾ പ്രിയദർശിനിയിൽനിന്ന്‌ മാറ്റുന്നത്‌.


തിരുവനന്തപുരം പാപ്പനംകോട് സെൻട്രൽ വർക്ക്‌ഷോപ്പിൽനിന്ന്‌ റീജണൽ വർക്ക്‌ഷോപ്പുകളിലേക്ക്‌ സ്‌പെയർ പാർട്‌സുകൾ കൊണ്ടുവരുന്ന ഗുഡ്‌സ്‌ വാഹനങ്ങളുടെ കാലാവധി സെപ്‌തംബർ 30ന്‌ അവസാനിച്ചിരുന്നു. ഇതോടെ സ്പെയർ പാർട്സുകളുടെ വിതരണം തടസ്സപ്പെട്ട്‌ ഡിപ്പോകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. സർവീസ്‌ ബസുകളിലാണിപ്പോൾ അത്യാവശ്യ സാധനങ്ങൾ കൊണ്ടുപോകുന്നത്‌.


കാലാവധി അവസാനിക്കുമെന്നറിഞ്ഞിട്ടും പ്രശ്‌നപരിഹാരത്തിന്‌ നടപടിയെടുക്കാതെ പ്രിയദർശിനി ബസുകൾ രൂപമാറ്റം വരുത്താനാണ്‌ സർക്കാർ തീരുമാനം.


വിവിധ ഡിപ്പോകളിൽനിന്ന്‌ ബസുകൾ പിൻവലിച്ച്‌ രൂപമാറ്റം വരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു.


അതേസമയം, പുതിയ വാനുകൾ ഇറക്കാനുള്ള ടെൻഡർ നടപടി പൂർത്തിയായാൽ ബസുകൾ പഴയ രൂപത്തിലാക്കുമെന്നാണ്‌ കെഎസ്‌ആർടിസി അധികൃതർ പറയുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home