ad
Deshabhimani

വിദ്യാർഥിനിയെ അധിക്ഷേപിച്ച പ്രിയദർശിനി ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ

priyadarshini pathanamthitta
വെബ് ഡെസ്ക്

Published on Sep 27, 2026, 07:10 PM | 1 min read

കൊച്ചി: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാർഥിനിയെ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ കണ്ടക്ടർക്ക് സസ്പെൻഷൻ. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി സിഎംഡി ഡോ. പി എസ് പ്രമോജ് ശങ്കറാണ് നടപടി സ്വീകരിച്ചത്. കണ്ടക്ടർക്ക് പുറമെ സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് യാത്രക്കാർക്കെതിരെയും നോർത്ത് പറവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.


ഗുരുവായൂർ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദർശിനി ബസിൽ വെച്ചാണ് പ്ലസ് ടു വിദ്യാർഥിനിക്ക് ക്രൂരമായ അനുഭവം നേരിടേണ്ടി വന്നത്. "നിന്നെ കണ്ടാൽ ഞങ്ങൾക്ക് പെണ്ണായി തോന്നുന്നില്ല" എന്ന് പരസ്യമായി അധിക്ഷേപിച്ച കണ്ടക്ടർ, വിദ്യാർഥിനിക്ക് അർഹതപ്പെട്ട കൺസെഷൻ സീറോ ടിക്കറ്റ് നൽകാനും വിസമ്മതിച്ചു. തുടർന്ന് പണം വാങ്ങി ടിക്കറ്റ് നൽകിയ ശേഷം മറ്റ് യാത്രക്കാരുടെ മുന്നിൽ വെച്ച് ഉച്ചത്തിൽ സംസാരിച്ച് നാണംകെടുത്തുകയായിരുന്നു.


"നീ പെണ്ണാണോ എന്ന് അറിയാൻ ഡ്രസ്സ് ഊരി നോക്കേണ്ടി വരും, അല്ലെങ്കിൽ നെറ്റിയിൽ എഴുതിയൊട്ടിക്കണം" എന്ന് പറഞ്ഞ് അസഭ്യം പറയുകയും, മറ്റ് യാത്രക്കാരോട് "ഇതിനെ കണ്ടാൽ പെണ്ണാണെന്ന് തോന്നുമോ" എന്ന് ചോദിച്ച് അവരെക്കൊണ്ട് കൂടി അധിക്ഷേപിക്കാൻ അവസരമുണ്ടാക്കുകയുമായിരുന്നുവെന്ന് വിദ്യാർഥിനി പറവൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.


സംഭവം തനിക്ക് വലിയ രീതിയിലുള്ള മാനസിക ബുദ്ധിമുട്ടും നാണക്കേടും ഉണ്ടാക്കിയെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുത്ത് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പെൺകുട്ടി പൊലീസിനെയും കെഎസ്ആർടിസി അധികൃതരെയും സമീപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home