print edition ഹിന്ദുത്വവാദം നടപ്പാക്കാന്‍ ശ്രമം : പ്രകാശ് കാരാട്ട്

തിരുവനന്തപുരം
രാജ്യത്ത് മതനിരപേക്ഷതയ്ക്കു പകരം ഹിന്ദുത്വവാദം നടപ്പാക്കാനാണ് മോദിസർക്കാർ ശ്രമിക്കുന്നതെന്ന് സിപിഐ എം മുതിർന്ന നേതാവ് പ്രകാശ് കാരാട്ട്.
കശ്മീരിലെ ശ്രീമാതാ വൈഷ്ണോദേവി സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കൽ കോളേജിലെ പ്രവേശനവും വന്ദേമാതരം നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട വിവാദവും സൂചനകളാണ്. മെറിറ്റില്‍ പ്രവേശനം നേടിയ 50 വിദ്യാര്‍ഥികളില്‍ 42 പേര്‍ മുസ്ലീങ്ങളും ഏഴുപേര്‍ ഹിന്ദുക്കളും ഒരാള്‍ സിഖുകാരനുമായിരുന്നു. കോളേജില്‍ ഹിന്ദു വിദ്യാര്‍ഥികള്‍ മാത്രമേ ഉണ്ടാകാവൂ എന്ന ആവശ്യവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കി. വിദ്യാര്‍ഥികള്‍ മറ്റ് കോളേജുകളിലേക്ക് പോകേണ്ടിവന്നു. ജനാധിപത്യമെന്നാൽ ഭൂരിപക്ഷഭരണമല്ല ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം കൂടിയാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും സർക്കാരുകൾ ഇത്തരം വെല്ലുവിളികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നുണ്ടെന്നും കാരാട്ട് പറഞ്ഞു.








0 comments