പ്രധാനമന്ത്രി ആവാസ് യോജന: ബിജെപി വിധേയത്വ നിലപാട് ആവർത്തിച്ച് മന്ത്രി കെ എം ഷാജി

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകളിൽ കേന്ദ്രസർക്കാർ ലോഗോ വയ്ക്കുന്നതിൽ തെറ്റില്ലെന്ന നിലപാട് ആവർത്തിച്ച് മന്ത്രി കെ എം ഷാജി. സാധാരണക്കാരന് കിട്ടേണ്ട ആനുകൂല്യം നഷ്ടപ്പെടുത്തേണ്ടതില്ല. കേന്ദ്രത്തിൽ നിന്നും കേരളത്തിൽ നിന്നും കിട്ടുന്ന പണം ഏതെങ്കിലും പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ വീട്ടിൽ നിന്ന് കിട്ടുന്നതല്ല. നമ്മുടെ നികുതിപ്പണമാണ്. അത് മാക്‌സിമം ലഭിക്കണമെന്നും കെ എം ഷാജി പറഞ്ഞു.
കേന്ദ്ര സർക്കാരുമായി അനാവശ്യമായ തർക്കങ്ങളിലേക്ക് പോകാതെ സഹവർത്തിത്വത്തോടെ മുന്നോട്ട് പോകുക എന്നതാണ് തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.ഇത്തരം ലോഗോകൾ പതിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നും അതിന്റെ പേരിൽ കേന്ദ്ര സഹായം തടസ്സപ്പെടുത്തേണ്ടതില്ലെന്നും കഴിഞ്ഞ ദിവസവും കെ എം ഷാജി പറഞ്ഞിരുന്നു. മന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. കേന്ദ്ര സഹായത്തോടെ പൂർത്തിയാക്കുന്ന വീടുകളിൽ നിർബന്ധമായും കേന്ദ്രത്തിന്റെ ലോഗോ പതിക്കണമെന്നത് നേരത്തെ വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്ന നിലപാട്.











0 comments