Deshabhimani

പട്ടത്ത് സ്കൂൾ കലോത്സവ വേദിയിൽ പവർക്കട്ട്; വിദ്യാർഥികളും രക്ഷിതാക്കളും ദുരിതത്തിൽ

വൈദ്യുതി മുടങ്ങിയ കലോത്സവ വേദിയിലെ ഗ്രീൻ റൂമിൽ മേക്കപ്പ് ചെയ്യുന്ന വിദ്യാ‌ഥികൾ

വെബ് ഡെസ്ക്

Published on Sep 18, 2026, 11:45 AM | 1 min read| Watch Time : 9s

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളെ വലയ്ക്കുന്ന പവർക്കട്ട് തുടരുന്നതോടെ സ്കൂൾ കലോത്സവം മുടങ്ങി. പട്ടം ​ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രതിസന്ധി നേരിട്ടത്. സ്കൂളിലും പരിസരത്തും വ്യാഴാഴ്ച രാത്രി മുതൽ വൈദ്യുതി മുടങ്ങിയതായി പരാതി. വിവിധ മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്ക് കറൻ്റില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കലോത്സവം സ്കൂളിലെ വിവിധ വേദികളിലായാണ് നടക്കുന്നത്. ഒരു വേദിയിൽ മാത്രമാണ് ജനറേറ്റർ പ്രവർത്തിപ്പിച്ച് മത്സരങ്ങൾ നടത്താനാകുന്നത്. മറ്റു വേദികളിലെ മത്സരങ്ങൾ തടസ്സപ്പെടുകയും ചെയ്തു. സ്കൂൾ അധികൃതർ കെഎസ്ഇബി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് വിവരം. മത്സരത്തിനായി ഏറെ നേരമായി മേക്കപ്പ് ഇട്ടിരിക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളും കടുത്ത ദുരിതത്തിലാണ്.





അതേസമയം, മുന്നറിയിപ്പില്ലാതെ കൊടുംചൂടിൽ തുടരുന്ന പവർകട്ടിൽ ജനജീവിതം ദുസ്സഹമാണ്. നിശ്ചയിച്ചിരിക്കുന്ന സമയത്തിന് ശേഷവും പലപ്പോഴും വൈദ്യുതി മുടങ്ങുന്നുമുണ്ട്. എത്രനേരം പവർകട്ട് ഏർപ്പെടുത്തുമെന്നതിൽ സർക്കാരിനോ കെഎസ്ഇബിക്കോ ഒരു ധാരണയുമില്ല. ആഴ്ചകളായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.


അതിനിടെ, അമിതവിലയ്‌ക്ക്‌ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമവും സർക്കാർ ഉപേക്ഷിച്ചിരുന്നു. കമീഷനടിക്കാൻ അവസരമില്ലെന്നുകണ്ടാണ് തൽക്കാലം നീക്കം ഉപേക്ഷിക്കാൻ സർക്കാര്‍ തീരുമാനിച്ചത്. നാഷണൽ തെർമൽ പവർ കോർപറേഷനിൽനിന്ന്‌ വാങ്ങുമ്പോള്‍ യൂണിറ്റിന്‌ 30 രൂപയാകുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇതില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്കും ലഭ്യമാകുമെന്ന് കണ്ടതോടെയാണ്‌ അവരെ ഒഴിവാക്കാൻ നീക്കം. മറ്റ്‌ ഏജൻസികളെയും ഇടനിലക്കാരെയും ഉൾപ്പെടുത്തി കമീഷനടിക്കാനുള്ള ശ്രമമാണ്‌ തീരുമാനത്തിന്‌ പിന്നിലെന്ന സംശയവും ബലപ്പെടുന്നു. പ്രതിസന്ധി രൂക്ഷമായതോടെ സർക്കാരിനുവേണ്ടി ചരടുവലിയുമായി ഇടനിലക്കാർ സജീവമായി.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home