ad
Deshabhimani

print edition മലയാള സിനിമയിൽ പവർഗ്രൂപ്പ്‌; കൈയേറ്റം ചെയ്യാൻ ശ്രമിച്ചു: ശ്വേത മേനോൻ

Shwetha Menon Press Briefing
വെബ് ഡെസ്ക്

Published on Jul 06, 2026, 12:00 AM | 1 min read

കൊച്ചി: അമ്മയുടെ അംഗങ്ങൾക്ക് ചികിത്സയ്ക്കും മരുന്നിനും ക്ഷേമപ്രവർത്തനങ്ങൾക്കുമായി മാറ്റിവച്ചിരുന്ന ഫണ്ടിൽ ചില കുറ്റാരോപിതർ മുന്പ്‌ നടത്തിയ സാമ്പത്തിക തിരിമറി താൻ കണ്ടെത്തിയെന്നും അത്‌ ചോദ്യംചെയ്‌തപ്പോൾ അപമാനിക്കാൻ ശ്രമിച്ചെന്നും ശ്വേത മേനോൻ. ജനറൽബോഡി യോഗത്തിൽ കൈയേറ്റംചെയ്യാൻ ശ്രമിച്ചെന്നും ആ സാഹചര്യത്തിലാണ് അമ്മയിൽനിന്ന് പിന്മാറുന്നതിനെപ്പറ്റി ചിന്തിച്ചതെന്നും ശ്വേത ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.


ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാനാകില്ലെന്ന്‌ പ്രസിഡന്റായി മത്സരിച്ച അന്നുമുതൽ നേരിട്ട ആക്രമണങ്ങളുടെ ലിസ്റ്റ് നോക്കിയാൽ മനസ്സിലാകും. താൻ നടത്തിയ പോരാട്ടത്തിലൂടെ ആ പവർ ഗ്രൂപ്പ്‌ അമ്മ അംഗങ്ങളുടെ മുന്നിൽ തുറന്നുകാട്ടപ്പെട്ടു. പോരാട്ടത്തിൽനിന്ന്‌ പിന്നോട്ടില്ല. അമ്മയ്‌ക്ക്‌ പണം തരുന്നത് ഹിന്ദുവാണോ, മുസ്ലിമാണോ, ക്രിസ്ത്യാനിയാണോ അമ്പലമാണോ പള്ളിയാണോ അംബാനിയാണോ അദാനിയാണോ എന്നൊന്നും നോക്കിയിട്ടില്ല. സഹായിക്കാൻ മുന്നോട്ടുവരുന്ന എല്ലാവരെയും ഒരേമനസ്സോടെയാണ് സ്വീകരിച്ചതെന്നും കുറിപ്പിൽ പറഞ്ഞു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home