Deshabhimani

മാറ്റമില്ല; ഇന്നും പവർ കട്ട്

Power Cut

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 17, 2026, 05:13 PM | 1 min read

തിരുവനന്തപുരം: ജനദ്രോഹമായി മാറിയ രാത്രിയിലെ പവർ കട്ട് ഇന്നും തുടരും. അധിക വൈദ്യുതി ഉറപ്പാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. 6.15 നും 12.45 നും ഇടയിലാണ് പവർ കട്ട് ഉണ്ടാകുക.


ബുധനാഴ്ച (16.09.2026) സംസ്ഥാനത്ത് വൈദ്യുത ഉപയോഗം ഉയർന്ന നിലയിൽത്തന്നെ ആയിരുന്നു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യത പീക്ക് സമയങ്ങളിൽ കുറവായിരുന്നു. വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിൻ്റെ കുറവാണുണ്ടായത്. ഇക്കാരണങ്ങളാൽ വൈദ്യുതിനിയന്ത്രണം അനിവാര്യമായെന്ന് കെഎസ്ഇബി പറയുന്നു.


മുന്നറിയിപ്പില്ലാതെ കൊടുംചൂടിൽ രണ്ടും മൂന്നും തവണ കറന്റ് പോകുന്നത് ജനജീവിതത്തിനും വലിയ വെല്ലുവിളിയായി മാറി. എത്രനേരം പവർകട്ട് ഏർപ്പെടുത്തുമെന്നതിൽ സർക്കാരിനോ കെഎസ്ഇബിക്കോ ധാരണയുമില്ല. ആഴ്ചകളായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home