ad
Deshabhimani

മന്ത്രിക്കും പവർകട്ടില്‍ പണികിട്ടി; രണ്ട് മാസത്തിനകം പരിഹാരമെന്നുപറഞ്ഞ് തടിതപ്പി

n shamsuddin powercut
വെബ് ഡെസ്ക്

Published on Sep 19, 2026, 10:12 PM | 1 min read

തിരൂർ : വിദ്യാഭ്യാസ മന്ത്രിയെയും ചതിച്ച് പവർകട്ട്. മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ ആണ് പവർകട്ടിൽ കുടുങ്ങിയത്. തിരൂർ ചേംബർ ഓഫ് കൊമേഴ്സിന്റെ സഹായധനം വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന സമയത്താണ് കറണ്ട് പോയത്. വേദിയും ഹാളും ഇരുട്ടിലായതോടെ പങ്കെടുത്തവർ മുഴുവൻ മൊബൈൽ ഫോണിലെ ടോർച്ച് തെളിയിച്ചാണ് മന്ത്രിയെ സഹായിച്ചത്. പിന്നാലെ രണ്ട് മാസത്തിനകം പവർകട്ട് ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് മന്ത്രി തടിതപ്പി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home