ad
Deshabhimani

എൽപിജി ഉപഭോക്താക്കളുടെ ശ്രദ്ധക്ക്; ഒക്ടോബർ 1 മുതൽ ആധാർ മസ്റ്ററിം​ഗ് ചെയ്തില്ലെങ്കിൽ സബ്സിഡി നഷ്ടമാകും

LPG
വെബ് ഡെസ്ക്

Published on Sep 19, 2026, 10:01 PM | 1 min read

ന്യൂഡൽഹി : സബ്‌സിഡി നിരക്കിൽ എൽപിജി ലഭിക്കുന്നതിന് ഒക്ടോബർ ഒന്നു മുതൽ ബയോമെട്രിക് ആധാർ മസ്റ്ററിം​ഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ഉപഭോക്താക്കൾക്ക് സബ്‌സിഡി ലഭിക്കില്ലെന്നും പകരം വിപണി വിലയ്ക്ക് സിലിണ്ടറുകൾ വാങ്ങേണ്ടി വരുമെന്നും പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.


ഉപഭോക്താക്കൾക്ക് പ്രധാനമായും മൂന്ന് രീതിയിൽ ബയോമെട്രിക് ആധാർ മസ്റ്ററിം​ഗ് പൂർത്തിയാക്കാൻ സൗകര്യമുണ്ട്. സിലിണ്ടർ വിതരണത്തിനായി വീടുകളിലെത്തുന്ന ഏജൻസി ജീവനക്കാരുടെ മൊബൈൽ ആപ്പ് വഴി മസ്റ്ററിം​ഗ് നടത്താം. എൽപിജി ഏജൻസി ഓഫീസുകളിൽ നേരിട്ട് ചെന്നും മസ്റ്റിം​ഗ് നടത്താവുന്നതാണ്. ഇതിനെല്ലാം പുറമെ എണ്ണക്കമ്പനികളുടെ ഔദ്യോഗിക മൊബൈൽ ആപ്പുകൾ വഴി സ്വന്തമായും ബയോമെട്രിക് ആധാർ രജിസ്റ്റർ ചെയ്യാവുന്നതാണ്. ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് പാചകവാതക കണക്ഷൻ റദ്ദാക്കില്ലെങ്കിലും സബ്‌സിഡി ആനുകൂല്യം നഷ്ടപ്പെടും. സംശയനിവാരണങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ഉപഭോക്താക്കൾക്ക് 1800 2333 555 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home