Deshabhimani

ഓപ്പറേഷൻ തിയറ്ററിൽ രോഗി കിടക്കുന്നതിനിടെ ഡോക്ടർമാർ തമ്മിൽ അസഭ്യവർഷം; സംഭവം ആലപ്പുഴയിൽ

alappuzha general hospital
വെബ് ഡെസ്ക്

Published on Nov 21, 2026, 01:30 PM | 1 min read

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററിൽ രോ​ഗി കിടക്കുന്നതിനിടെ ഡോക്ടർമാർ തമ്മിൽ തർക്കവും അസഭ്യവർഷവും. ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കമെന്നാണ് വിവരം. തിയറ്ററിൽ രോ​ഗി കിടക്കുമ്പോഴായിരുന്നു ഇരുവരും തമ്മിൽ അസഭ്യം പറഞ്ഞ് തർക്കത്തിലായത്. കഴിഞ്ഞ ദിവസവും ഇതിൽ ഒരു ഡോക്ടർക്കെതിരെ സമാനമായി മറ്റൊരു വിഷയത്തിൽ പരാതി ഉയർന്നിരുന്നു.


ഡോക്ടർമാർ തമ്മിലുള്ള തർക്കം കാരണം വ്യാഴാഴ്‌ച ആശുപത്രിയിൽ ശസ്ത്രക്രിയകൾ വൈകിയിരുന്നു. അനസ്‌തേഷ്യ ഡോക്ടറെ വീട്ടിൽ എത്തി "കാണാത്ത’ കാരണത്താൽ നിശ്ചയിച്ച ശസ്‌ത്രക്രിയകൾ മാറ്റിവയ്ക്കുന്നത് പതിവാകുന്നതായി ആക്ഷേപമുണ്ട്‌. വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന ചില ശസ്‌ത്രക്രിയകൾ അനസ്‌തേഷ്യ ഡോക്ടർ സഹകരിക്കാത്തതിനാൽ മാറ്റിവയ്‌ക്കേണ്ടി വന്നതാണ് ഡോക്ടർമാർ തമ്മിൽ വാക്കേറ്റത്തിനും കൈയേറ്റത്തിനും കാരണമായത്‌. സംഭവം പുറത്തറിഞ്ഞതോടെ വളരെ വൈകിയാണ് ശസ്ത്രക്രിയകൾ നടത്തിയത്.


ജനറൽ ആശുപത്രിയിൽ എട്ട്‌ മേശകളിൽ നടന്നിരുന്ന ശസ്ത്രക്രിയ ഇപ്പോൾ നാല് മേശകളിൽ മാത്രമാണ്നടക്കുന്നത്. മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറണമെന്ന്‌ ആവശ്യപ്പെട്ടാൽ നൽകിയ ചികിൽസയുടെയും മരുന്നുകളുടെയും വിവരങ്ങൾ കേസ് ഷീറ്റിൽ നിന്ന്‌ കീറി മാറ്റുന്നതായും പരാതിയുണ്ട്‌. എൽഡിഎഫ്‌ ഭരണകാലത്ത്‌ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ജനറൽ ആശുപത്രിയുടെ പ്രവർത്തനമാണ്‌ ഇപ്പോൾ താറുമാറായത്‌. സ്വകാര്യ ആശുപത്രിയേക്കാൾ ചെലവേറിയതായി ജനറൽ ആശുപത്രിയിലെ ചികിൽസ മാറിയെന്ന്‌ രോഗികൾ പരാതിപ്പെടുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home