അനിഴം നക്ഷത്രം, ഒരു പാൽപായസം : മോദിക്ക് പിറന്നാൾ ദിനത്തിൽ വഴിപാട് നടത്തി മേയർ വി വി രാജേഷ്

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളിന് വഴിപാടർപ്പിച്ച് ബിജെപി കോർപറേഷൻ മേയർ. തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ് ധന്വന്തരി അർച്ചനയാണ് വഴിപാട് നടത്തിയത്. നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന പേരിൽ അനിഴം നക്ഷത്രത്തിലാണ് വഴിപാട് കഴിപ്പിച്ചത്. 30 രൂപയുടെ വഴിപാടാണ് ധന്വന്തരി അർച്ചനയ്ക്ക് ചെലവായത്.
വഴിപാട് നടത്തിയതിന്റെ കൂപ്പൺ വിവരങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് ശത്രുദോഷ പരിഹാരവും , പാൽപായസവും വഴിപാടായി കഴിപ്പിച്ചു. പാൽപ്പായസത്തിന് 15,000 രൂപയാണ് ചെലവായിരിക്കുന്നത്. ശത്രുദോഷ പരിഹാരത്തിന് 50 രൂപയും. എല്ലാ വഴിപാടും പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സെപ്തംബർ 17 നാണ് നടത്തിയിരിക്കുന്നത്. ആകെ 15080 രൂപയാണ് വി വി രാജേഷിന് വഴിപാടിനായി ചെലവായത്. മോദിയുടെ പിറന്നാളായ 17 നാണ് വി വി രാജേഷ് വഴിപാട് നടത്തിയത്.









0 comments