ഡേവിസ് കപ്പ്; ഇന്ത്യയുടെ കുതിപ്പിന് വിരാമം, ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടു

സിയോൾ : ഡേവിസ് കപ്പ് ടെന്നീസിൽ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് നിരാശാജനകമായ അവസാനം. നിർണായക പോരാട്ടത്തിനൊടുവിൽ ആതിഥേയരായ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടതോടെ (3-1) ഇന്ത്യ മത്സരത്തിൽ നിന്ന് പുറത്തായി. ദക്ഷിണ കൊറിയയുടെ സോങ്‌വൂ ക്വോനാണ് ഇന്ത്യയുടെ ഒന്നാം നമ്പർ താരം സുമിത് നാഗലിനെ വീഴ്ത്തിയത്.
മികച്ച ഫോമിലായിരുന്ന സുമിത് നാഗലായിരുന്ന ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ കൊറിയൻ താരത്തിനെതിരെ ആധിപത്യം സ്ഥാപിക്കാൻ സുമിതിനായില്ല. മികച്ച മത്സരം കാഴ്ചവെക്കാൻ ശ്രമിച്ചെങ്കിലും, ചില നിർണായക ഘട്ടങ്ങളിൽ വന്ന പിഴവുകളാണ് താരത്തിന് തിരിച്ചടിയായത്.
ഡബിൾസിൽ ദക്ഷിണേശ്വർ സുരേഷിലൂടെയും ശ്രീറാം ബാലാജിയിലൂടെയും ഇന്ത്യ ശക്തമായി തിരിച്ചു വന്നെങ്കിലും, നാഗലിന്റെ പരാജയത്തോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. ഇതോടെ അഞ്ചാമതൊരു മത്സരത്തിന്റെ സാധ്യത ഇല്ലാതായി. ഈ വിജയത്തോടെ നവംബറിൽ ബൊലോഗ്നയിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽ എട്ടിലേക്ക് ദക്ഷിണ കൊറിയ യോഗ്യത നേടി. ഇതുവരെ ഡേവിസ് കപ്പിന്റെ അവസാന എട്ടിൽ അവർ എത്തിയിട്ടില്ലാത്ത ദക്ഷിണ കൊറിയക്ക് ഇത് ചരിത്രപരമായ വിജയമാണ്.









0 comments