കോടിയേരി സ്‌മൃതി ദേശീയ സെമിനാർ ഞായറാഴ്‌ച

ചൊക്ലി : സിപിഐ എം സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ നാലാമത് ചരമവാർഷികത്തിന്റെ ഭാഗമായുള്ള കോടിയേരി സ്‌മൃതി ദേശീയസെമിനാർ ഞായറാഴ്‌ച ചൊക്ലിയിൽ. രാവിലെ 10ന് സിപിഐ എം പൊളിറ്റബ്യൂറോ അംഗം യു വാസുകി ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടന സമ്മേളനത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ അധ്യക്ഷനാകും. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അനുസ്‌മരണ പ്രഭാഷണം നടത്തും.
ചൊക്ലി കോടിയേരി ബാലകൃഷ്‌ണൻ ലൈബ്രറിയും പുരോഗമന കലാസാഹിത്യസംഘം പാനൂർ മേഖലാകമ്മിറ്റിയും തലശേരി താലൂക്ക് ലൈബ്രറി കൗൺസിലും ചേർന്നാണ് ഏകദിന സെമിനാർ സംഘടിപ്പിക്കുന്നത്. ‘ജന്തർ മന്ദറിനുശേഷം മാറുന്ന മാധ്യമങ്ങളും മാറാത്ത അങ്കിൾ മീഡിയകളും’ വിഷയം ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലും ജെൻസികളുടെ രാഷ്‌ട്രീയം വിഷയം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസകും അവതരിപ്പിക്കും.
ചൊക്ലിയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് സെമിനാർ. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി ആയിരത്തിലേറെ പേർ ഇതിനകം ഓൺലൈനായി രജിസ്‌റ്റർ ചെയ്‌തു. രാവിലെ 9ന് രജിസ്‌ട്രേഷൻ ആരംഭിക്കും









0 comments