ad
Deshabhimani

ഏഷ്യൻ ഗെയിംസ്; ഇന്ത്യ നാളെ കളത്തിലിറങ്ങും, മത്സരങ്ങളും സമയക്രമവും അറിയാം

Asian Games
വെബ് ഡെസ്ക്

Published on Sep 19, 2026, 09:00 PM | 2 min read

ന​ഗോയ : ഏഷ്യൻ വൻകരയുടെ കായികമാമാങ്കത്തിന്, ഇരുപതാമത് ഏഷ്യൻ ​ഗെയിംസിന് ജപ്പാനിലെ ഐച്ചി-നഗോയയിൽ ഔദ്യോ​ഗികമായി തുടക്കം കുറിച്ചു. പലോമ മിസുഹോ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് ഏഷ്യൻ ​ഗെയിംസ് ആരംഭിച്ചത്. ജപ്പാൻ ചക്രവർത്തി നരുഹിതോ, ചക്രവർത്തിയുടെ പത്നി മസാകോ, കിരീടാവകാശി അകിഷിനോ, യുവരാജ്ഞി കികോ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു. ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജൊവാൻ ബിൻ ഹമദ് അൽ ഥാനിയും ചടങ്ങിലുണ്ടായിരുന്നു.


മാർച്ച് പാസ്റ്റിൽ 158 അം​ഗങ്ങളുള്ള ഇന്ത്യൻ സംഘത്തെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ മനു ഭാക്കറും കബഡി താരം പവൻ ഷെറാവത്തുമാണ് നയിച്ചത്. 29 മലയാളികൾ ഉൾപ്പടെ ആകെ 499 താരങ്ങളാണ് ഇന്ത്യക്കായി ഏഷ്യൻ ​ഗെയിംസിൽ പങ്കെടുക്കുന്നത്. ഇത്തവണയും ഇന്ത്യ ഏഷ്യൻ ​ഗെയിംസിൽ മെഡലിൽ സെഞ്ചുറിയടിക്കുമെന്ന പ്രതീക്ഷയിലാണ്.


ഏഷ്യൻ ​ഗെയിംസിന്റെ രണ്ടാം ദിനമായ സെപ്റ്റംബർ 20ന് ഇന്ത്യ പങ്കെടുക്കുന്ന കായിക ഇനങ്ങൾ


വുഷു


രാവിലെ 05:30 - പുരുഷന്മാരുടെ ഷെങ്‌ഖൻ ഫൈനൽ (മെഡൽ മത്സരം)


ഉച്ചയ്ക്ക് 02:30 - വനിതകളുടെ 52 കിലോഗ്രാം (റൗണ്ട് ഓഫ് 16): സോഗണ്ട് സിങ്കായ്ഷെതൻ (ഇറാൻ) vs അപർണ (ഇന്ത്യ)


ഉച്ചയ്ക്ക് 02:30 - പുരുഷന്മാരുടെ 75 കിലോഗ്രാം (റൗണ്ട് ഓഫ് 16): സൊഹൈൽ മൗസവി (ഇറാൻ) vs വിക്രാന്ത് ബലിയാൻ (ഇന്ത്യ)


ക്രിക്കറ്റ് (വനിതാ ടി20)


രാവിലെ 10:30 - സെമിഫൈനൽ 2: ബംഗ്ലാദേശ് vs ഇന്ത്യ


ഷൂട്ടിംഗ്


രാവിലെ 06:15- 10 മീറ്റർ എയർ റൈഫിൾ വനിതാ വ്യക്തിഗത യോഗ്യതാ മത്സരം


രാവിലെ 06:15 - 10 മീറ്റർ എയർ റൈഫിൾ വനിതാ ടീം ഫൈനൽ (മെഡൽ മത്സരം)


രാവിലെ 11:00 - 10 മീറ്റർ എയർ റൈഫിൾ വനിതാ വ്യക്തിഗത ഫൈനൽ (മെഡൽ മത്സരം)


ടെക്ബോൾ


രാവിലെ 06:30 - വനിതാ സിംഗിൾസ് വെങ്കല മെഡൽ മത്സരം: യുയിന സകാമോട്ടോ (ജപ്പാൻ) vs ക്വിംസി ജോക്വിം ഡിസൂസ (ഇന്ത്യ) [മെഡൽ മത്സരം]


രാവിലെ 07:00 - മിക്സഡ് ഡബിൾസ് വെങ്കല മെഡൽ മത്സരം: ക്വിംസി ജോക്വിം ഡിസൂസ / മുഹമ്മദ് അനസ് ഇമ്രാൻ ബേഗ് (ഇന്ത്യ) vs ഹോങ് മിൻ ടാൻ ന്യൂയെൻ / ജിയാ ഗി ട്രിൻ (വിയറ്റ്നാം) [മെഡൽ മത്സരം]


ഫീൽഡ് ഹോക്കി


രാവിലെ 07:30 - വനിതകളുടെ പൂൾ ബി (മത്സരം 3): ഇന്ത്യ vs ഉസ്ബെക്കിസ്ഥാൻ


രാവിലെ 11:30 - പുരുഷന്മാരുടെ പൂൾ എ (മത്സരം 2): ഇന്ത്യ vs ഇന്തോനേഷ്യ


ബാഡ്മിന്റൺ


രാവിലെ 11:30 - വനിതാ ടീം ഒന്നാം റൗണ്ട് (ടൈ 7): കസാക്കിസ്ഥാൻ vs ഇന്ത്യ


ടേബിൾ ടെന്നീസ്


രാവിലെ 06:30 - വനിതാ ടീം ഗ്രൂപ്പ് എഫ് (മത്സരം 2): ഇന്ത്യ vs ഇന്തോനേഷ്യ


രാവിലെ 09:00 - പുരുഷ ടീം ഗ്രൂപ്പ് എഫ് (മത്സരം 1): ഇന്ത്യ vs ഇന്തോനേഷ്യ


ഉച്ചയ്ക്ക് 12:30 - വനിതാ ടീം ഗ്രൂപ്പ് എഫ് (മത്സരം 3): സിംഗപ്പൂർ vs ഇന്ത്യ


വൈകീട്ട് 03:00 - പുരുഷ ടീം ഗ്രൂപ്പ് എഫ് (മത്സരം 3): ഇന്ത്യ vs ഇറാൻ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home