ad
Deshabhimani

print edition കടല്‍വെള്ളത്തിൽനിന്ന്‌ കുടിവെള്ളം: പഠനത്തിന്‌ നിർദേശം

sea boiling
വെബ് ഡെസ്ക്

Published on Apr 30, 2026, 12:01 AM | 1 min read

തിരുവനന്തപുരം: ഭാവിയിലെ വരള്‍ച്ച മുന്നിൽ കണ്ട്‌ കടല്‍വെള്ളം ശുദ്ധീകരിച്ച്‌ കുടിവെള്ളമെത്തിക്കാൻ പഠനം നടത്താൻ നിർദേശം. കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ സംസ്ഥാന അവലോകനയോഗത്തിലാണ് തീരുമാനം. കുടിവെള്ളത്തിന്റെ ആവശ്യകത വര്‍ഷംതോറും കൂടുന്നു. മുൻകൂട്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴേ രൂപംനല്‍കണം. മൈക്രോ ജലസംഭരണികള്‍ സ്ഥാപിക്കുന്നത് പരിഗണിക്കും. തമ്മനത്ത് ടാങ്ക് തകര്‍ന്നുണ്ടായ ബുദ്ധിമുട്ട്‌ പരിഹരിക്കാന്‍ പകരം സംവിധാനമൊരുക്കും.


എറണാകുളം നായരമ്പലം, തൃക്കാക്കര, കടമക്കുടി മേഖലകളില്‍ നാലുദിവസത്തിലൊരിക്കലാണ് വെള്ളം കൊടുക്കുന്നത്. ജലക്ഷാമംമൂലമുള്ള താല്‍ക്കാലിക ക്രമീകരണമാണിത്‌. ഇത്‌ പരിഹരിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പച്ചാളം, വടുതല ഭാഗങ്ങളില്‍ ജലക്ഷാമമുണ്ട്‌. അവിടെയുള്ള ഓവര്‍ ഹെഡ് ടാങ്കുമായി ബന്ധപ്പെട്ട ഇ‍ൗ പ്രശ്‌നം ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കും. ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് പരമാവധി ലഘൂകരിക്കാനും വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കുടിവെള്ളക്ഷാമം കുറയ്ക്കാനും ഇടപെടൽ നടത്തുമെന്നും മന്ത്രി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home