print edition മുരുകൻ മരിച്ചത് കാട്ടാന ആക്രമണത്തിൽ; കൈയൊഴിയാൻ വനംവകുപ്പിന്റെ ശ്രമം

മുരുകൻ
മറയൂർ: കാന്തല്ലൂർ ചുരക്കുളം ഉന്നതിയിലെ മുരുകന്റെ മരണം കാട്ടന ആക്രമണത്തിൽ തന്നെയെന്ന് പോസറ്റുമോർട്ടം റിപ്പോർട്ട്. മലപ്പുലയ വിഭാഗത്തിലെ മുരുകനെ(55) ആണ് വ്യാഴാഴ്‌ച കാട്ടാന കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പൊലീസ് ഇൻക്വസ്‌റ്റിലും മൃതദേഹത്തിലെ പരിക്കുകളിലും കാട്ടാന ആക്രമണത്തിന്റെ സൂചനകളുണ്ട്. "കാൽ വഴുതി വീണാണ് മരണം' എന്ന് മൊഴി നൽകി ഒഴിവാക്കാനുള്ള വനം ഉദ്യോഗസ്ഥരുടെ ശ്രമം തകർത്തത് കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ് ശിവൻരാജിന്റെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രതിഷേധമാണ്.
കാട്ടിൽ വീണുകിടക്കുന്നത് കണ്ട മുരുകനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നാണ് വനംവകുപ്പ് പൊലീസിനെയും ആശുപത്രി അധികൃതരെയും അറിയിച്ചത്. സംസ്‌കാരം നടന്നു.
മുരുകന്റെ കുടുംബത്തിന് വനംവകുപ്പ് ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. മൊത്തം 14 ലക്ഷം രൂപയുടെ നഷ്ടപരിഹാരമാണ് കുടുംബത്തിന് ലഭിക്കുക. കലക്ടറുടെ ഫണ്ടിൽനിന്ന് നാല് ലക്ഷം രൂപയും പിന്നീട് അഞ്ച് ലക്ഷം രൂപയും ലഭിക്കും.









0 comments