ad
Deshabhimani

കാലൊടിഞ്ഞിട്ടും 150 കിലോമീറ്റർ ട്രൈസൈക്കിൾ ചവിട്ടിയെത്തി ചികിത്സ തേടി 73 കാരൻ

ODISHA ELDER MAN

സുകദേവ് നാഹക്

വെബ് ഡെസ്ക്

Published on Aug 07, 2026, 12:20 PM | 1 min read

ബെർഹാംപൂർ: ഒഡീഷയിൽ കാലിന് ഒടിവേറ്റിട്ടും ചികിത്സയ്ക്കായി 150 കിലോമീറ്ററോളം ട്രൈസൈക്കിൾ ചവിട്ടി സർക്കാർ ആശുപത്രിയിലെത്തിയ 73 കാരന്റെ സംഭവം ശ്രദ്ധേയമായി. നയാഗഡ് സ്വദേശിയായ സുകദേവ് നാഹക് ബെർഹാംപൂരിലെ എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയിലെത്താൻ ഏകദേശം രണ്ട് ദിവസമാണ് എടുത്തത്.


സാമ്പത്തിക ബുദ്ധിമുട്ട് കാരണം അപകടത്തിന് പിന്നാലെ ചികിത്സ തേടാൻ കഴിയാതിരുന്ന നാഹക്, ആരുടെയും സഹായമില്ലാതെ സ്വന്തം ട്രൈസൈക്കിളിൽ യാത്ര തിരിക്കുകയായിരുന്നു. ഭാര്യ മരിച്ചതും മാനസികാസ്വാസ്ഥ്യമുള്ള മകന് ജോലി ചെയ്യാൻ കഴിയാത്തതും കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായി അദ്ദേഹം പറഞ്ഞു.


യാത്രയ്ക്കിടെ വഴിയാത്രക്കാർ നൽകിയ ഭക്ഷണം കഴിച്ചാണ് അദ്ദേഹം മുന്നോട്ടുപോയത്. കടുത്ത വേദനയും ക്ഷീണവും സഹിച്ച് ആശുപത്രിയിലെത്തിയ നാഹകിനെ അധികൃതർ ഉടൻ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു.


ആവശ്യമായ പരിശോധനകൾക്ക് ശേഷം തുടർചികിത്സ തീരുമാനിക്കുമെന്നും ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുമെന്നും എംകെസിജി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home