ad
Deshabhimani

മുള്ളൻപന്നിയെ കൊന്ന് കടത്തിയ കേസ്: രണ്ടുപേർക്ക് മൂന്നുവർഷം തടവും പിഴയും

jailbars
വെബ് ഡെസ്ക്

Published on Feb 04, 2026, 05:27 PM | 1 min read

കാഞ്ഞങ്ങാട് : മുള്ളൻപന്നിയെ കുരുക്കുവെച്ച് കൊലപ്പെടുത്തി ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച കുറ്റത്തിന് രണ്ടുപേർക്ക് മൂന്നുവർഷം തടവും 10,000 രൂപയും പിഴയും ശിക്ഷ വിധിച്ചു. കാസർകോട് മരുതംകുളം മക്കാട് ഹൗസിലെ ജിപ്സൺ ആന്റണി (43 ), മരുതംകും രാരീരം വീട്ടിലെ കെ ബിനു(33)എന്നിവരെയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്.


2018 ഒക്ടോബര്‍ ആറിന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ചിലെ മരുതോം സെക്ഷൻ പരിധിയില്‍പെട്ട മരുതംകുളം എന്ന സ്ഥലത്ത് വെച്ചാണ് ഇവർ മുള്ളൻപന്നിയെ കുരുക്കുവച്ച് പിടികൂടി കൊന്നത്. തുടർന്ന് ഓട്ടോയിൽ കൊണ്ടുപോകുന്ന വഴി ഇരുവരെയും മരുതോം സെക്ഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കെ ലോഹിതാക്ഷന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.


കുറ്റകൃത്യത്തിൽ പങ്കുണ്ടായിരുന്ന മനു കൃഷ്ണൻ എന്നയാളെ കോടതി വെറുതെവിട്ടു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നേരോത്തിന്റെ നേതൃത്വത്തിൽ കുറ്റപത്രം തയ്യാറാക്കിയാണ് വിചാരണ നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home