Deshabhimani

print edition അസിസ്‌റ്റന്റ്‌ പ്രിസൺ ഓഫീസർക്ക്‌ പരിക്ക്‌; ജയിലിൽ ഉദ്യോഗസ്ഥരുടെ തമ്മിൽത്തല്ല്‌

Poojappura Central jail

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 24, 2026, 12:37 AM | 1 min read

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ഉദ്യോഗസ്ഥർ മദ്യലഹരിയിൽ അഴിഞ്ഞാടി. അടിപിടിയിൽ അസിസ്‌റ്റന്റ്‌ പ്രിസൺ ഓഫീസർ ശ്രീജിത്തിന്റെ കണ്ണിന്‌ ഗുരുതര പരിക്കേറ്റു. യുഡിഎഫ്‌ നേതൃത്വത്തിലുള്ള കേരള ജയിൽ സബോർഡിനേറ്റ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ മേഖലാ കമ്മിറ്റിയുടെ ആഘോഷപരിപാടിക്കിടെ ഡിജെ പാർടിയിലാണ്‌ തമ്മിലടി.


ശനി രാത്രി ഒന്പതോടെയാണ്‌ സംഭവം. ജയിൽവളപ്പിലെ ഓപ്പൺസ്‌റ്റേജിലായിരുന്നു പരിപാടി. ഓപ്പറേഷൻ തൂഫാനെപ്പറ്റി സർക്കാർ മേനി നടിക്കുന്പോഴാണ്‌ ഉദ്യോഗസ്ഥർ മദ്യലഹരിയിൽ അടികൂടിയത്‌. അന്വേഷണത്തിന്‌ ജയിൽവകുപ്പ്‌ തയ്യാറായിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ നേതാക്കളും ആഘോഷത്തിൽ പങ്കെടുത്തു. 33 ജയിൽ ഉദ്യോഗസ്ഥരെ അടുത്തിടെ സ്ഥലംമാറ്റിയിരുന്നു.


അതുമായി ബന്ധപ്പെട്ട തർക്കമാണ്‌ അടിയിൽ കലാശിച്ചത്‌.

യുഡിഎഫ്‌ സർക്കാർ ചുമതലയേറ്റശേഷം ജയിലിൽ കോൺഗ്രസ്‌ അനുകൂലികളുടെ ഭരണമാണ്‌. എൻജിഒ അസോസിയേഷൻ നേതാവിനെ കഴിഞ്ഞദിവസം സ്‌പെഷൽ ഓഫീസറായി ജയിൽ ആസ്ഥാനത്ത്‌ നിയമിച്ചിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ സസ്‌പെൻഷനിലിരിക്കെ സൂപ്രണ്ടായി വിരമിച്ച ഉദ്യോഗസ്ഥനും വകുപ്പിൽ ഇടപെടുന്നതായി ആരോപണമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home