രാഷ്ട്രീയപ്രേരിത സസ്പെൻഷൻ: എഫ്എസ്ഇടിഒ പ്രതിഷേധിച്ചു

തിരുവനന്തപുരം: ‘സംസ്ഥാന ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നില്ല' എന്ന പോസ്റ്റ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ചുവെന്ന കാരണത്താൽ ആറ്റിങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ് ജവാദിനെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ഡിജിഇ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം വി ശശിധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിദ്യാ വിനോദ് അധ്യക്ഷനായി. കെഎസ്‌ടിഎ ജനറൽ സെക്രട്ടറി ടി കെ എ ഷാഫി, കെഎൽഎസ്എസ്എ ജനറൽ സെക്രട്ടറി എസ് സതികുമാർ, എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ വി കെ ഷീജ, കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി എ നജീബ്, കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി എസ് സബിത, എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ, കെഎസ്‌ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി വി രാജേഷ്, ജി ശ്രീകുമാർ, എം സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ എസ് ജവാദിനെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ഡിജിഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്











0 comments