പൊലീസുകാരന് പരിക്കേറ്റ സംഭവം: കണ്ണിലെ ഞരമ്പുകൾക്ക് ക്ഷതം; കാഴ്‌ചയില്ലാതാകുമോയെന്ന് ആശങ്ക

മലപ്പുറം: കലിക്കറ്റ് സർവകലാശാലാ ഡിപ്പാർട്ട്‌മെന്റൽ സ്‌റ്റുഡന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ എംഎസ്‌എഫ്– കെഎസ്‌യു ആക്രമണത്തിൽ കണ്ണിന് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ കാഴ്‌ച തിരിച്ചുകിട്ടുമോയെന്ന് ആശങ്ക. പാണ്ടിക്കാട് ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ പൊലീസുകാരനായ വിനോദ് ചന്ദ്രന്റെ കണ്ണിന് 95 ശതമാനം പരി ക്കേറ്റു. ഞരമ്പുകൾക്ക് സാരമായി ക്ഷതമേൽക്കുകയും ഞരമ്പുകളിൽ രക്തം കട്ടപിടിക്കുകയും ചെയ്‌തിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പൊലീസുകാരന്റെ കാഴ്‌ച വീണ്ടെടുക്കാനുള്ള തീവ്രശ്രമം നടത്തുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വധശ്രമത്തിന് കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രകോപനമില്ലാതെയാണ് എംഎസ്‌എഫുകാർ അക്രമം അഴിച്ചുവിട്ടത്. പൊലീസിനെയും ആക്രമിച്ചു. പതിനഞ്ചോളം പൊലീസുകാർക്കാണ് പരിക്കേറ്റത്. തേഞ്ഞിപ്പലം എസ്‌ഐ വിപിൻ ജി പിള്ള, അരീക്കോട് സ്‌റ്റേഷനിലെ അനിൽകുമാർ, കാടാന്പുഴ സ്‌റ്റേഷനിലെ ശരൺകുമാർ, മലപ്പുറം പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ സനൂപ് തുടങ്ങിയവരുടെ പരിക്കും ഗുരുതര
മാണ്.
പൊലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിൽ എംഎസ്എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, കെഎസ്‌യു സംസ്ഥാന സെക്രട്ടറി സുദേവ്, കെഎസ്‍യു സംസ്ഥാന ട്രഷറര്‍ കെ കെ ബി ആദില്‍, മൂന്നിയൂര്‍ പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് മുസാഫിര്‍ എന്നിവരടക്കം നൂറോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ലാത്തിച്ചാർജ് നടത്തിയില്ലെന്ന് റൂറൽ എസ്‌പി
കോഴിക്കോട്:
പേരാന്പ്രയിൽ യുഡിഎഫ് പ്രതിഷേധത്തിനുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് റൂറൽ ഡിസ്ട്രിക്ട് പൊലീസ് ചീഫ് ഇ കെ ബൈജു. വടകര കുറുമ്പയിൽ സേവാദർശൻ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"‘ഞങ്ങൾ പൊലീസ് ലാത്തിച്ചാർജ് നടത്തിയിട്ടില്ല. കമാൻഡ് നൽകുകയോ വിസിലടിച്ച് അടിച്ചോടിക്കുകയോ ചെയ്യുന്ന ആക്ഷൻ നടന്നിട്ടില്ല. ലാത്തി വീശിയിട്ടില്ല’’–എസ്‌പി പറഞ്ഞു. എല്ലാ ദൃശ്യങ്ങളും കണ്ടശേഷമാണ് ലാത്തിച്ചാർജ് നടന്നിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതെന്നും പൊലീസ് മേധാവി പറഞ്ഞു.









0 comments