Deshabhimani

പൊലീസ് സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മ അടക്കം നാല് പേരെ പ്രതി ചേർത്തു

Sreenadevi Kunjamma adoor police station.jpg
വെബ് ഡെസ്ക്

Published on Nov 04, 2026, 09:53 PM | 1 min read

അടൂർ: പൊലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയ കേസിൽ ശ്രീനാദേവി കുഞ്ഞമ്മയും യൂത്ത് കോൺ​ഗ്രസ് നേതാവ് ഫെനിനൈനാനും അടക്കം നാല് പേരെ പ്രതി ചേർത്തു. നഗരസഭ കൗൺസിലർ നെസ്മൽ, യൂത്ത് കോൺഗ്രസ് നേതാവ് അഭിൻ ശിവദാസൻ എന്നിവരെയാണ് പ്രതി ചേർത്തത്. പ്രതി ചേർക്കപ്പെട്ടവരെല്ലാം രാഹുൽ മാങ്കൂട്ടത്തിന്റെ അനുയായികളാണ്. കേസില്‍ പൊലീസ് നാളെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.


സോഷ്യൽ മീഡിയോയിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് ശ്രീനാദേവികുഞ്ഞമ്മ നൽകിയ പരാതിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അടൂർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന യുട്യൂബർ രാജൻ ജോസഫിനെ പൊലീസ് ജീപ്പ് തടഞ്ഞ് മർദിച്ച ശേഷം സ്റ്റേഷനുള്ളിൽ കയറിയും മർദിച്ചതിന് കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസ് എടുത്തിരുന്നു.


പൊലീസ് സ്റ്റേഷനിൽ കയറി രാജൻ ജോസഫിനെ ശ്രീനാദേവി കുഞ്ഞമ്മ ഭീഷണിപ്പെടുത്തുന്നതും മർദനവും സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പുറത്ത് വന്നത്. ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും രാഹുൽ മാക്കൂട്ടത്തിന്റെ പൊലീസ് സ്വാധീനത്തിൽ രാജൻ ജോസഫിനെ മർദിച്ചതിനും ശ്രീനാദേവി കുഞ്ഞമ്മ സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിരുന്നില്ല. അടൂരിലെ കോൺ​ഗ്രസ് നേതൃത്വമടക്കം കുഞ്ഞമ്മയെയും രാഹുലിന്റെ സംഘത്തെയും തള്ളിയതോടെയാണ് പൊലീസ് കേസെടുത്തത്.


സ്റ്റേഷൻ ആക്രമണം ജനങ്ങൾക്കിടയിൽ പാർടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് കോൺ​ഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. വിഷയത്തിൽ ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്നാണ് നേതാക്കളുടെ നിലപാട്. ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് മർദനമേൽക്കുകയും നിഥിൻ എന്ന പൊലീസുകാരന്റെ ചുണ്ടിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home