Deshabhimani

കാവിവൽക്കരിക്കപ്പെടുന്ന ഇന്ത്യൻ വിദ്യാഭ്യാസം: ഡോ.ഷിജൂഖാൻ്റെ ലേഖന സമാഹാരം എം സ്വരാജ് പ്രകാശനം ചെയ്തു

book
വെബ് ഡെസ്ക്

Published on Nov 04, 2026, 09:55 PM | 1 min read

തിരുവനന്തപുരം : എഴുത്തുകാരനും കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ഷിജൂഖാന്റെ പുതിയ ലേഖനസമാഹാരമായ ‘കാവിവൽക്കരിക്കപ്പെടുന്ന ഇന്ത്യൻ വിദ്യാഭ്യാസം’ നവംബർ 4 ന് പുറത്തിറങ്ങി. തിരുവനന്തപുരം കെജിഒഎ ഹാളിൽ എൽ എസ് ലിജുവിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ എം. സ്വരാജ് പുസ്തകപ്രകാശനം നിർവഹിച്ചു.


ആദ്യപ്രതി നടൻ മധുപാൽ ഏറ്റുവാങ്ങി. മുൻ ഡിസിസി പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. സിൻഡിക്കേറ്റ് അംഗം ഡോ. എസ് നസീബ് സ്വാഗതം പറഞ്ഞു.ആർ. പാർവതി ദേവി പുസ്തകപരിചയം നിർവഹിച്ചു. ആനാവൂർ നാഗപ്പൻ, ചിന്ത പബ്ലിഷേഴ്‌സ് എഡിറ്റർ കെ എസ് രഞ്ജിത്ത്, കെജിഒഎ സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ എന്നിവർ സംസാരിച്ചു.


ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ പിഡിടി ആചാരിയാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. 17 ലേഖനങ്ങൾ ഉൾക്കൊള്ളുന്ന കൃതി ചിന്ത പബ്ലിഷേഴ്‌സാണ് പ്രസിദ്ധീകരിച്ചത്. സംഘപരിവാരം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ, സാംസ്കാരിക പദ്ധതികളുടെ ബീജാവാപം നടക്കുന്നത് വിദ്യാഭ്യാസ മേഖലയിലാണ്. കേന്ദ്ര ഭരണത്തിന്റെ പിൻബലത്തിൽ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവർ കാവിവൽക്കരിച്ചിരിക്കുകയാണ്.
ആർഎസ്എസ് ശാഖകളിൽ നിന്നുള്ള കുറിപ്പടികൾക്കനുസരിച്ചാണ് പാഠപുസ്തകങ്ങളുടെ ഉള്ളടക്കം മുതൽ വൈസ് ചാൻസലർമാരുടെ നിയമനം വരെ നടക്കുന്നത്. ഹിന്ദുത്വ ലാബുകളിൽനിന്ന് പുറത്തുവരുന്നതാണ് ഇന്ന് വിദ്യാർഥികൾ പ്രൈമറി തലം മുതൽ ബിരുദാനന്തര ബിരുദ തലംവരെ പഠിക്കുന്ന ശാസ്ത്രവും ചരിത്രവും. തങ്ങൾക്ക് നേരിട്ട് ഭരണമില്ലാത്ത കേരളത്തിലെ സർവകലാശാലകളിൽപ്പോലും ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാൻ അവർക്ക് അനായാസം സാധിക്കുന്നു. രാജ്യം നേരിടുന്ന ഏറ്റവും കാലികപ്രസക്തമായ ഈ വിഷയങ്ങൾ അനാവരണം ചെയ്യുന്ന പുസ്തകം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home