കനത്ത മഴയും മണ്ണിടിച്ചിലും; ഊട്ടി ടോയ് ട്രെയിൻ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി

നിലമ്പൂർ: ഊട്ടിയിലെ നീലഗിരി മൗണ്ടൻ റെയിൽവേ സർവീസ് മൂന്ന് ദിവസത്തേക്ക് റദ്ദാക്കി. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണും പാറക്കല്ലുകളും മരങ്ങളും പതിച്ചതോടെ ട്രെയിൻ സർവീസുകൾ നവംബർ അഞ്ച് മുതൽ ഏഴ് വരെ റദ്ദാക്കുകയായിരുന്നു.
സാധാരണ സർവീസുകളായ 56136 മേട്ടുപ്പാളയം– ഉദഗമണ്ഡലം, 56137 ഉദഗമണ്ഡലം– മേട്ടുപ്പാളയം ട്രെയിനുകൾ അഞ്ച്, ആറ്, ഏഴ് തീയതികളിൽ ഓടില്ല. പ്രത്യേക സർവീസുകളായ 06171 മേട്ടുപ്പാളയം– ഉദഗമണ്ഡലം നവംബർ ആറിനും 06172 ഉദഗമണ്ഡലം– മേട്ടുപ്പാളയം ഏഴിനും റദ്ദാക്കിയിട്ടുണ്ട്.
ഊട്ടിയിലേക്ക് ടോയ് ട്രെയിനിൽ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവരെ റദ്ദാക്കൽ ബാധിക്കും. യാത്രക്കാർ യാത്രാ പദ്ധതികൾ പുനഃക്രമീകരിക്കണമെന്നും റെയിൽവേയുടെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു. റോഡ് മാർഗമുള്ള യാത്രയാണ് ഈ ദിവസങ്ങളിൽ ബദൽ.








0 comments