കാലടി സമരം; വിദ്യാർഥികളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി

ശിവകുമാര്‍, ശ്രദ്ധ, അതുല്യ എന്നിവര്‍ സമരപ്പന്തലില്‍
കൊച്ചി : അന്യായമായ സസ്‌പെൻഷനെതിരെ കാലടി സംസ്‌കൃത സർവകലാശാലയിൽ നിരാഹാര സമരം നടത്തുന്ന വിദ്യാർഥികളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. നിരാഹാരസമരം തുടരുന്ന വിദ്യാർഥികളെ വൈദ്യപരിശോധനയ്ക്കായി ആദ്യം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് ലിറ്റിൽ ഫ്ലവർ ആശുപ്തരിയിലേക്കും മാറ്റും.
അടിസ്ഥാനസൗകര്യങ്ങൾ ഉന്നയിച്ചും സർവകലാശാല അധികാരികളുടെ പകപോക്കൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സര്‍വകലാശാലയ്‌ക്ക് മുന്നിൽ നിരാഹാരം കിടന്ന പി എം അശ്വന്ത്, കെ വി അഭിജിത്ത്, പി എസ് അർച്ചന എന്നീ വിദ്യാർഥികളെയാണ് മാറ്റുന്നത്. ഇവർക്ക് പകരമായി ശിവകുമാര്‍, ശ്രദ്ധ, അതുല്യ എന്നീ മൂന്ന് വിദ്യാർഥികൾ നിരാഹാര സമരം തുടരും. എന്ത് സംഭവിച്ചാലും സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് എസ്എഫ്ഐ അറിയിച്ചു.








0 comments