ad
Deshabhimani

യുപിയിൽ യുവതികൾക്ക് ക്രൂര പീഡനം; പ്രതികൾ പൊലീസുകാർ

stop rape
വെബ് ഡെസ്ക്

Published on Aug 06, 2026, 06:18 PM | 1 min read

ലക്നൗ: യുപിയിൽ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലെെം​ഗീകമായി പീഡിപ്പിച്ച കേസിൽ രണ്ട് കോൺസ്റ്റബിൾ‌മാർ അറസ്റ്റിൽ. ഉത്തർപ്പദേശിലെ​ കുഷിന​ഗർ ജില്ലയിലാണ് സംഭവം. മഹേന്ദ്രയാദവ്, ഉമാ ശങ്കർ യാദവ് എന്നീ രണ്ട് പൊലീസുകാരാണ് പിടിയിലായത് . ഇരുവരേയും കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു. തട്ടിക്കൊണ്ടുപോകൽ, പീഡനം, അതിക്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

പെണ്ണിനെ സംഘടിപ്പിച്ച് നൽകണമെന്ന് ധാബ നടത്തുന്ന വ്യക്തിയോട് പ്രതികൾ പാതിരാത്രിയെത്തി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇയാളിത് നിഷേധിക്കുകയും തുടർന്ന് പ്രതികൾ ഇയാളുടെ വീടിന്‍റെ ടെറസിലെത്തുകയും വാക്കുതർക്കത്തിലേർപ്പെടുകയുമായിരുന്നു


ഇതുകേട്ട് തൊട്ടടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന രണ്ട് സ്ത്രീകൾ‌ എത്തിയത്തോടെ ഇവരെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റാനായി പ്രതികളുടെ ശ്രമം. വാഹനത്തിൽ കയറ്റി പീഡനത്തിനിരയാക്കിയ ശേഷം തിരിച്ചെത്തിക്കുകയും ഒന്നും ആരോടും പറഞ്ഞുപോവരുതെന്നും ഭീഷണിപ്പെടുത്തി. രണ്ട് പേരെയും പൊലീസ് സേനയിൽ നിന്നും പുറത്താക്കുന്നതിനുള്ള നടപടിക്ക് തുടക്കമിട്ടതായി പൊലീസ് സൂപ്രണ്ട് കേശവ് കുമാർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home