Deshabhimani

ശബരിമല മണ്ഡലകാലം: അയ്യപ്പ ഭക്തർക്കായി റെയിൽവേ സ്റ്റേഷനുകളിൽ പൊലീസ് സഹായകേന്ദ്രങ്ങൾ ആരംഭിച്ചു

sabarimala
വെബ് ഡെസ്ക്

Published on Nov 15, 2026, 08:35 PM | 1 min read

തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർഥാടനത്തോ‌ടനുബന്ധിച്ച് ട്രെയിൻ മാർ​ഗം എത്തുന്ന അയ്യപ്പ ഭക്തർക്കായി റെയിൽവേ സ്റ്റേഷനുകളിൽ സഹായകേന്ദ്രങ്ങൾ ആരംഭിച്ചു. തീർത്ഥാടകർ കൂടുതലായി എത്തിച്ചേരുന്ന എറണാകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, കായംകുളം എന്നീ അഞ്ച് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക പൊലീസ് എയ്ഡ് പോസ്റ്റുകൾ ആരംഭിച്ചു. ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സഹായങ്ങളും മാർഗനിർദേശങ്ങളും ലഭ്യമാക്കുന്നതിനുള്ള പ്രധാന ഇടത്താവളങ്ങളായാണ് സ്റ്റേഷനുകളെ സജ്ജീകരിച്ചിരിക്കുന്നത്.


തീർഥാടകരുടെ സേവനത്തിനായി പൊലീസ് എയ്ഡ് പോസ്റ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കും. യാത്രാസംബന്ധമായ സംശയങ്ങൾ, മാർഗനിർദേശങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ, അടിയന്തര സാഹചര്യങ്ങളിലെ സഹായം തുടങ്ങി ഭക്തർക്ക് ആവശ്യമായ വിവിധ സേവനങ്ങൾ അയ്യപ്പഭക്തർക്ക് ലഭിക്കും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷാ നിരീക്ഷണവും ഏകോപനവും ശക്തമാക്കിയിട്ടുണ്ട്. അയപ്പ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടുന്നതിനും ആവശ്യമായ സംവിധാനങ്ങളും ഒരുക്കി.


തിരുവനന്തപുരത്തെ റെയിൽവേ പൊലീസ് കമാൻഡൻറ് കൺട്രോൾ സെൻററിൻറെ നിരീക്ഷണത്തിലും ഏകോപനത്തിലുമാണ് എയ്ഡ് പോസ്റ്റുകളുടെ പ്രവർത്തനം. തീർഥാടകർക്ക് സഹായങ്ങൾക്കും വിവരങ്ങൾക്കും കൺട്രോൾ സെൻററിൻറെ 9846200100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ അടിയന്തര പൊലീസ് സഹായത്തിനായി 112 എന്ന നമ്പറിലും റെയിൽവേ യാത്രയുമായി ബന്ധപ്പെട്ട സുരക്ഷാ സഹായങ്ങൾക്കും പരാതികൾക്കും റെയിൽവേ ഹെല്പ് ലൈൻ നമ്പറായ 139 ലും ബന്ധപ്പെടാവുന്നതാണ്.


​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home