ad
Deshabhimani

print edition താൽക്കാലിക 
നിയമനത്തിനും 
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്‌

PCC
വെബ് ഡെസ്ക്

Published on Aug 03, 2026, 01:30 AM | 1 min read

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിലെ ഓഫീസുകളിലും സർക്കാർ സ്കൂളുകളിലും താൽക്കാലിക ജീവനക്കാരെ നിയമിക്കുമ്പോൾ നിർബന്ധമായും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന്‌ നിർദേശം. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട ചെക്ക്‌, ഡിമാന്റ്‌ ഡ്രാഫ്റ്റ്‌ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾക്കുള്ള രേഖകൾ സ്ഥാപന മേധാവികൾതന്നെ നേരിട്ട് സൂക്ഷിക്കണം. സ്ഥിരം ജീവനക്കാരെമാത്രം പണമിടപാടുകൾക്ക്‌ ചുമതലപ്പെടുത്തണം. ബാങ്ക് അക്കൗണ്ടുമായി സ്ഥാപന മേധാവിയുടെ ഔദ്യോഗിക മൊബൈൽ നമ്പർ ലിങ്ക് ചെയ്യണമെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കുലറിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home