Deshabhimani

വിചിത്ര നടപടിയുമായി പൊലീസ്‌

print edition അക്രമികൾക്കും ഇരകൾക്കും ഒരേ കേസ്‌

TVM YOUTH CON ATTACK.JPG
വെബ് ഡെസ്ക്

Published on Oct 02, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ആക്രമണം നടത്തിയവർക്കും അക്രമണത്തിനിരയായവർക്കും എതിരെ ഒരേ വകുപ്പിൽ കേസെടുത്ത്‌ കന്റോൺമെന്റ്‌ പൊലീസ്‌. ബിയർകുപ്പിയും തീപ്പന്തവും കല്ലുമെറിഞ്ഞ യൂത്ത്‌കോൺഗ്രസുകാർക്കും ഹോസ്‌റ്റലിൽ താമസിച്ച എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെയുമാണ്‌ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തത്‌. യൂത്ത്‌ കോൺഗ്രസ്‌ പ്രകടനത്തിനെതിരെ മറ്റൊരുകേസും രജിസ്‌റ്റർ ചെയ്‌തു.


യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ നേമം സജീർ, ഗോപു നെയ്യാർ, സയ്യിദലി കൈപ്പാടി‍, ശ്യാംലാൽ, അഭിജിത്‌ എന്നിവർക്കും കണ്ടാലറിയുന്ന 75 യൂത്ത്‌കോൺഗ്രസ്‌ പ്രവർത്തകർക്കുമെതിരെയാണ്‌ ഒരു കേസ്‌. എസ്‌എഫ്‌ഐ പ്രവർത്തകരായ വേണു, ശ്രീകുമാർ, ഡെന്നി, അശ്വിൻ, ആദിത്യൻ എന്നിവരും കണ്ടലറിയാവുന്ന 75 പേർക്കുമെതിരെയാണ്‌ മറ്റൊരു കേസ്‌. രണ്ടുകേസിന്റെയും പ്രഥമ വിവരമായി സംഘടനയുടെ പേര്‌ ഒഴികെ ബാക്കിയെല്ലാം ഒരേ വാക്കാണുപയോഗിച്ചത്‌. യൂത്ത്‌ കോൺഗ്രസുകാരാണ്‌ ഹോസ്‌റ്റലിലേക്ക്‌ തീപ്പന്തം എറിഞ്ഞത്‌. എന്നാൽ എഫ്‌ഐആറിൽ എസ്‌എഫ്‌ഐക്കാരും തീപ്പന്തം എറിഞ്ഞുവെന്ന കള്ളം പൊലീസ്‌ എഴുതി. പ്രകടനം നടത്തിയതിന്‌ നേമം ഷജീർ, ഗോപു നെയ്യാർ, സയ്യിദലി കൈപ്പാടി‍, ശ്യാംലാൽ, അഭിജിത്‌ എന്നിവർക്കെതിരായാണ്‌ കേസെടുത്തത്‌.


മുഖ്യമന്ത്രി വി ഡി സതീശനെ കരിങ്കൊടി കാട്ടിയതിന്‌ ബിജെപി പ്രവർത്തകരായ സനീഷ്‌, സഞ്ജു, സജി, അനൂപ്‌, വിഷ്‌ണു മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞതിന്‌ യുവമോർച്ച പ്രവർത്തകരായ പീറ്റർ സോമൻ, വിവേക്‌‍, ശബരി, രഞ്ജിത്‌ എന്നിവർക്കെതിരെയും കേസെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home