ഗാസയിൽ സംഭവിച്ചതെന്തെന്ന് ആർക്കും മനസിലാകും; ഗൂഗിൾ എർത്ത് ചിത്രങ്ങൾ പങ്കുവെച്ച് ആഞ്ജലീന ജോളി

ഗാസാ സിറ്റി : ഇസ്രയേൽ വംശഹത്യയിൽ തകർന്ന് തരിപ്പണമായ ഗാസയുടെ ഗൂഗിൾ എർത്ത് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഹോളിവുഡ് നടിയും ഓസ്കർ പുരസ്കാര ജേതാവുമായ ആഞ്ജലീന ജോളി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഇസ്രയേൽ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ഗാസയിൽ സംഭവിച്ചതെന്തെന്ന് ആർക്കും ഗൂഗിൾ എർത്ത് വഴി നേരിട്ട് കാണാൻ സാധിക്കുമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ ആഞ്ജലീന ജോളി കുറിച്ചു. മുഴുവൻ അയൽപക്കങ്ങളും തകർന്നു. നഗരങ്ങളെല്ലാം അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയിരിക്കുകയാണ്. വീടുകൾ, സ്കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, റോഡുകൾ, കുടിവെള്ള-ശുചീകരണ സംവിധാനങ്ങൾ എന്നിവയെല്ലാം പൂർണമായോ ഭാഗികമായോ തകർന്നിരിക്കുകയാണ്. ഗാസയിൽ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങൾ അടുത്തിയെ ഗൂഗിൾ എർത്ത് അപ്ഡേറ്റ് ചെയ്തിരുന്നു. 2023ല്‍ ഗൂഗിള്‍ എര്‍ത്തില്‍ ദൃശ്യമായിരുന്ന കെട്ടിടങ്ങള്‍ 2026ല്‍ തകര്‍ന്നതായാണ് കാണുന്നത്. ഭൗതികമായ നാശനഷ്ടങ്ങള്‍ ഗൂഗിള്‍ എര്‍ത്ത് അസാധാരണമായ വ്യക്തതയോടെ കാണിച്ചുതരുന്നുവെന്ന് ഈ ദൃശ്യങ്ങളെക്കുറിച്ച് ആഞ്ജലീന ജോളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
തകര്‍ന്നടിഞ്ഞ ഈ സാഹചര്യങ്ങള്‍ക്കിടയില്‍ ജീവിക്കുക്കേണ്ടി വരുന്ന അവസ്ഥ എന്താണെന്ന് അതില്‍ കാണില്ല. കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് എന്ത് സംഭവിച്ചെന്നോ, അതിജീവിച്ചവരുടെ ജീവിതം എങ്ങനെയെന്നോ അതില്‍ കാണാനാവില്ലെന്നും ആഞ്ജലീന ജോളി പറഞ്ഞു. ലോകരാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്നും ഈ ഘട്ടത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും മഞ്ഞുകാലം അടുത്തെത്തിയിരിക്കെ, ഗസയിലെ ജനസംഖ്യയുടെ 94 ശതമാനത്തോളം വരുന്ന 19.8 ലക്ഷം ആളുകള്‍ക്ക് പാര്‍പ്പിട സൗകര്യങ്ങളും അവശ്യവസ്തുക്കളും ആവശ്യമാണെന്നും താരം പറഞ്ഞു.









0 comments