Deshabhimani

ജപ്പാൻ ഓപ്പൺ ടെന്നിസ്: കാർലോസ് അൽകാരസ് സെമിഫൈനലിൽ

Carlos

കാർലോസ് അൽകാരസ്| Photo:AFP

വെബ് ഡെസ്ക്

Published on Oct 04, 2026, 05:15 PM | 1 min read

ടോക്യോ : ജപ്പാൻ ഓപ്പൺ ടെന്നിസിൽ സെമിഫൈനലിൽ കടന്ന് കാർലോസ് അൽകാരസ്. കാനഡ താരം ഡെനിസ് ഷപോവലോവ് പരുക്കിനെ തുടർന്ന് പിന്മാറിയതോടെയാണ് ലോക മൂന്നാം നമ്പർ താരമായ അൽകാരസിന്റെ സെമി പ്രവേശനം. സ്കോർ 7-6 (7-3), 2-1 എന്ന നിലയിലിരിക്കെയാണ് ഷപോവലോവ് പിന്മാറിയത്.


രണ്ടാം സെറ്റിലെ ആദ്യ ഗെയിമിനിടെ സംഭവിച്ച പരിക്കിനെത്തുടർന്ന് ഷപോവലോവിന് മത്സരം തുടരാനാകാതെ വന്നു. അൽകാരസ് സെമിയിൽ സ്പെയിൻ താരം ജൗമെ മുനാറിനെ നേരിടും. ഫ്രഞ്ച് താരം കിറിയൻ ജാക്വെയെ തോൽപ്പിച്ചാണ് മുനാർ സെമിയിലെത്തിയത്.


ഷപോവലോവ് പിന്മാറുന്നതിന് മുമ്പ് മത്സരം കടുത്ത പോരാട്ടമായിരുന്നു. മാസങ്ങൾ നീണ്ട കൈമുട്ട് പരുക്കിൽനിന്ന് തിരിച്ചെത്തിയശേഷം അൽകാരസ് കളിക്കുന്ന മൂന്നാമത്തെ ടൂർണമെന്റാണിത്. കഴിഞ്ഞ മാസം യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലും താരം എത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home