ad
Deshabhimani

വിദ്യാർഥി പ്രക്ഷോഭത്തിൽ പൊലീസ് നടപടി; കേരളവും ഭരിക്കുന്നത് ബിജെപി എന്നതിന് തെളിവ്: പി രാജീവ്

P Rajeev V D Satheesan
വെബ് ഡെസ്ക്

Published on Jul 28, 2026, 10:38 PM | 1 min read

കൊച്ചി: നീറ്റ്‌ ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്ക്‌ എതിരെ നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്കെതിരെ കേസെടുത്ത് വേട്ടയാടൽ നടത്തിയ ബിജെപി സംസ്ഥാനങ്ങൾക്കൊപ്പം കേരളവും ഇടംപിടിച്ചതിൽ രൂക്ഷവിമർശനവുമായി പി രാജീവ്. കേരളത്തിൽ ഫലത്തിൽ ബിജെപിയാണ് ഭരിക്കുന്നതെന്നും സുപ്രീംകോടതിയിൽ ‘കേരളം’ ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സർക്കാരുകൾ കേന്ദ്രത്തിനൊപ്പം റിപ്പോർട്ട് കൊടുക്കട്ടെയെന്നും പി രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു. വിദ്യാർത്ഥികൾക്കും പ്രതിഷേധിച്ചവർക്കുമെതിരെ കേസെടുത്ത് മോദിയെ സന്തോഷിപ്പിക്കാൻ ശ്രമിച്ചതുമാത്രമായിരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.




കേരളത്തിലെ യുഡിഎഫ്‌ സർക്കാരിനും ബിജെപി സംസ്ഥാനങ്ങൾക്കുമാണ് പൊലീസ് നടപടിയിൽ സുപ്രീംകോടതി നോട്ടീസ്‌ അയച്ചത്. നോട്ടീസ്‌ ലഭിച്ച ഏക പ്രതിപക്ഷ സംസ്ഥാനവും കേരളമാണ്. കേസുകൾ സ്‌റ്റേ ചെയ്‌തും നടപടികൾ വിലക്കിയുമുള്ള ഇടക്കാല ഉത്തരവിൽ ബിജെപി സംസ്ഥാനങ്ങളായ യുപി, മഹാരാഷ്‌ട്ര, ബിഹാർ, ബംഗാൾ, അസം, മധ്യപ്രദേശ്‌, ഡൽഹി എന്നിവയ്‌ക്കൊപ്പമാണ്‌ യുഡിഎഫ്‌ സർക്കാറും ഉൾപ്പെട്ടത്.


സംസ്ഥാനത്ത്‌ കേന്ദ്രസർക്കാരിനെതിരെ എസ്‌എഫ്‌ഐ അടക്കമുള്ള പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ നടത്തിയ സമരങ്ങൾക്ക്‌ മേൽ ബിജെപിയെ വെല്ലുംവിധമുള്ള അടിച്ചമർത്തിനാണ്‌ വി ഡി സതീശൻ സർക്കാർ ശ്രമിച്ചത്‌. വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതച്ചും അറസ്‌റ്റ്‌ ചെയ്‌തും ബിജെപി ശൈലി സതീശൻ സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ്‌ കോടതി ഇടപെടലും നോട്ടീസും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home