ad
Deshabhimani

13 ഡിവൈഎസ്‌പിമാർക്ക് സ്ഥലംമാറ്റം

pocso cases
വെബ് ഡെസ്ക്

Published on Oct 07, 2025, 10:45 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് 13 ഡിവൈഎസ്‌പിമാരെ സ്ഥലം മാറ്റി ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. ആലപ്പുഴ ഡിവൈഎസ്‌പി എം ആർ മധുബാബുവിനെ ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ചിലേക്ക് മാറ്റി. വി ബിജുവാണ് പുതിയ ആലപ്പുഴ ഡിവൈഎസ്‌പി. മറ്റ് ഉദ്യോഗസ്ഥരും സ്ഥലം മാറ്റിയ സ്ഥലങ്ങളും: എ ജെ ജോർജ്‌ കോഴിക്കോട് ഡിസിആർബി, എം സജീവ് കുമാർ കോഴിക്കോട്- വിജിലൻസ്, വി സുരേഷ്- എസ്എസ്ബി കോഴിക്കോട്, മുഹമ്മദ് ഹനീഫ റാവുത്തർ- നർകോട്ടിക്സ്‌ സെൽ പാലക്കാട്, മൂസ വള്ളിക്കാടൻ- എസ്എസ്ബി മലപ്പുറം, പി കെ സന്തോഷ്- ക്രൈംബ്രാഞ്ച് കോഴിക്കോട്, കെ വിനുകുമാർ- വിജിലൻസ് തിരുവനന്തപുരം, വി ജയചന്ദ്രൻ സി-ബ്രാഞ്ച് തിരുവനന്തപുരം റൂറൽ, എസ് എസ് സുരേഷ് ബാബു- നർകോട്ടിക്സ്‌ ആൻഡ് ജൻഡർ ജസ്റ്റിസ് കൊല്ലം, എൻഎസ് ശൈലേഷ്- സി-ബ്രാഞ്ച് തൃശൂർ, ജെ കുര്യാക്കോസ്- പൊലീസ് അക്കാ‌ദമി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home