പോക്സോ കേസ്; യുവാവിന് 14വർഷം കഠിന തടവും പിഴയും

കൊട്ടാരക്കര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 14വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും. ഉമ്മന്നൂർ പ്ലാപ്പള്ളി കാക്കത്താനം ദീപു ഭവനിൽ ദീപുവിനെ (35)നെയാണ് കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതി ജഡ്ജ് കെ വി നൈന ശിക്ഷിച്ചത്. 2023 ഡിസംബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം.
അതിജീവതയുടെ വീട്ടിൽ മൈക്കാട് പണിക്കുവന്ന ഇയാൾ, കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട് വീട്ടിൽ കടന്ന ശേഷം പീഡിപ്പിച്ചെന്നാണ് കേസ്. 17 സാക്ഷികളെ വിസ്തരിക്കുകയും 17 തൊണ്ടിമുതൽ ഹാജരാക്കുകയുംചെയ്തു. കൊട്ടാരക്കര ഇൻസ്പെക്ടറായിരുന്ന വി എസ് പ്രശാന്താണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ്ചെയ്തത്. ഇൻസ്പെക്ടറായിരുന്ന എൻ ബിജുവാണ് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷുഗു സി തോമസ് ഹാജരായി.










0 comments