Deshabhimani

പോക്‌സോ: പ്രതിക്ക് 75 വര്‍ഷം കഠിനതടവും പിഴയും

jail new
വെബ് ഡെസ്ക്

Published on Sep 30, 2026, 01:45 PM | 1 min read

​വെള്ളറട : ആറു വയസ്സുകാരനെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയ യുവാവിന്‌ 75 വര്‍ഷം കഠിനതടവും 1,90,000 രൂപ പിഴയും ശിക്ഷ. ബാലരാമപുരം വില്ലേജില്‍ അന്തിയൂര്‍ സ്വദേശി അച്ചു (26)വിനെയാണ് നെയ്യാറ്റിന്‍കര അതിവേഗ പോക്‌സോ കോടതി ജഡ്ജി കെ പ്രസന്ന ശിക്ഷിച്ചത്. പിഴത്തുക ഒടുക്കിയില്ലെങ്കിൽ 31 മാസം അധിക തടവുണ്ട്‌. 2023-ലാണ് കേസിനാസ്പദമായ സംഭവം.


മുയലിന് തീറ്റ കൊടുക്കാനെന്ന വ്യാജേന കുട്ടിയെ പ്രതിയുടെ വീട്ടിലെത്തിച്ചാണ് ഉപദ്രവിച്ചത്‌. മുമ്പും പ്രതി കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 18 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖ ഹാജരാക്കുകയും ചെയ്തു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വെള്ളറട സന്തോഷ് കുമാര്‍ ഹാജരായി. എഎസ്ഐ ശ്യാമള ദേവി, സിപിഒ ജനീഷ് എന്നിവര്‍ ലെയ്‌സന്‍ ഓഫീസര്‍മാരായി. ബാലരാമപുരം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ശ്രീകാന്ത് മിശ്ര, വിജയകുമാര്‍ എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home