ad
Deshabhimani

ശിക്ഷകേട്ടയുടൻ പോക്സോ കേസ് പ്രതി കോടതിയിൽനിന്ന് ഇറങ്ങിയോടി; സംഭവം തിരുവനന്തപുരത്ത്

Nedumangad Court
വെബ് ഡെസ്ക്

Published on Jul 31, 2026, 05:37 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോക്സോ കേസ് പ്രതി കോടതിയിൽനിന്ന് ഇറങ്ങിയോടി. 2022ൽ നെടുമങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതി നിതിൻരാജാണ് രക്ഷപെട്ടത്. നിതിനെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടയുടനെയാണ് ഇറങ്ങിയോടിയത്. ഒളിവിലായിരുന്ന പ്രതി വെള്ളിയാഴ്ച കോടതിയിൽ കീഴടങ്ങുകയായിരുന്നു.


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നുപേർചേർന്ന് പീഡിപ്പിച്ച കേസിൽ പ്രതിയാണ് നെടുമങ്ങാട് സ്വദേശിയായ നിതിൻരാജ്. ഇയാൾ ഇക്കാലമത്രയും ഒളിവിലായിരുന്നു. വെള്ളിയാഴ്ച രാവിലെ നെടുമങ്ങാട് കോടതിയിൽ അഭിഭാഷകനൊപ്പം എത്തി കീഴടങ്ങി. ഇത്രയുംദിവസം എന്തുകൊണ്ടാണ് ഒളിവിലായിരുന്നതെന്ന് കോടതി പ്രതിയോട് ചോദിച്ചു. തുടർന്നാണ് റിമാൻഡ് ചെയ്യാൻ വിധിച്ചത്. ശിക്ഷ കേട്ടയുടൻ നിതിൻരാജ് രക്ഷപെട്ടു.


കോടതിയിൽ വേണ്ടത്ര പൊലീസും ഉണ്ടായിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home