സംസ്ഥാനത്തെ മതനിരപേക്ഷതയെ യുഡിഎഫും കോൺഗ്രസും ചേർന്ന് വഞ്ചിച്ചു; കേരളം ഭരിക്കുന്നത് ബിജെപി: ആദർശ് എം സജി

ന്യൂഡൽഹി: കേരളം ഭരിക്കുന്നത് കോൺഗ്രസല്ല ബിജെപിയാണെന്ന് അധികാരത്തിലെത്തിയത് മുതൽ വി ഡി സതീശൻ പ്രഖ്യാപിക്കുകയാണെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി. പിഎം ശ്രീ ആർഎസ്‌എസിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് പറഞ്ഞ വ്യക്തിയാണ് സതീശൻ. ആ വ്യക്തിയുടെ സർക്കാരാണ് ആർഎസ്‌എസ് അജണ്ട കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ആർഎസ്‌എസ് ഏജന്റായി സതീശൻ മാറി. യുഡിഎഫ് കൺവീനർ ബിജെപി വക്താവായിക്കൊണ്ട് കേരളത്തിൽ പി എം ശ്രീ നടപ്പിലാക്കുമെന്ന് പറയുന്നു. |
|
ഇടതുപക്ഷ സർക്കാർ അറബിക്കടലിൽ എറിഞ്ഞ പിഎം ശ്രീയെ മുങ്ങാംകുഴിയിട്ട് മുങ്ങി കെ എം ഷാജി വി ഡി സതീശന്റെ കയ്യിൽ ഏൽപ്പിച്ചിരിക്കുകയാണ്. ബോധപൂർവമാണോ എംപിമാർ യുഎഡിഎഫ് സർക്കാരിന് പണി കൊടുത്തത് എന്ന് പരിശോധിക്കണം. മതനിരപേക്ഷ ബോധമുള്ള യുഡിഎഫുകാർ തന്നെ പണികൊടുത്തതാണോ എന്നും പരിശോധിക്കാവുന്നതാണ്.
നുണകളുടെ ചീട്ടുകൊട്ടാരം ഉപയോഗിച്ചാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. വി ഡി സതീശന്റെ നുണകൾ ഇന്ന് കേരളത്തിലെ യുഡിഎഫ് എംപിമാർ തന്നെ പൊളിച്ചുകൊണ്ടിരിക്കുകയാണ്.സംസ്ഥാനത്തെ മതനിരപേക്ഷ സമൂഹത്തെ യുഡിഎഫും കോൺഗ്രസും ചേർന്ന് വഞ്ചിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധമുണ്ടാകും. കേരള ജനത സംസ്ഥാനത്തെ സംഘപരിവാർ സർക്കാരിനെ പ്രതിരോധിക്കും. കോൺഗ്രസ് ഭരിക്കുന്ന മുഴുവൻ സംസ്ഥാനങ്ങളിലും പിഎം ശ്രീ പദ്ധതി നടപ്പാക്കി.
സംഘപരിവാർ അജണ്ടയോടൊടൊപ്പം ചേർന്നുനിൽക്കുന്നതാണ് കോൺഗ്രസ് അജണ്ടയും. ഇന്ത്യൻ മതനിരപേക്ഷതയെ സംരക്ഷിക്കുന്നതിനുള്ള മനോഭാവമൊന്നും കോൺഗ്രസിനില്ല. ആർഎസ്‌എസിന്റെ ബി ടീം ആയി കോൺഗ്രസ് മാറിയെന്നും ആദർശ് മാധ്യമങ്ങളോട് പറഞ്ഞു.










0 comments