പിഎം ശ്രീ പദ്ധതി: പരിശോധനയ്ക്കായി മന്ത്രിസഭാ ഉപസമിതി- മുഖ്യമന്ത്രി

തിരുവനന്തപുരം : പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ലഭ്യമാക്കുന്നതിന് ഏഴ് അംഗങ്ങളുള്ള ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പിഎംശ്രീ ധാരണാപത്രം ഒപ്പിട്ടപ്പോൾ ഒട്ടേറെ വിവാദങ്ങളും ആശങ്കകൾ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പ്രിവ്യൂ നടത്താൻ തീരുമാനിച്ചത്. പിഎംശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടർനടപടികൾ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് വരുന്നതുവരെ നിർത്തിവെക്കും. ഈ കാര്യം കേന്ദ്രസർക്കാരിനെ കത്ത് മുഖേന അറിയിക്കും.
പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഉപസമിതി അധ്യക്ഷൻ, മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, പി രാജീവ്, പി പ്രസാദ്, കെ കൃഷ്ണൻ കുട്ടി, എ കെ ശശീന്ദ്രൻ എന്നിവരടങ്ങിയ ഏഴ് അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്.










0 comments