ad
Deshabhimani

print edition കേന്ദ്രത്തിന്റെ മറ്റൊരു അജൻഡയ്‌ക്കുകൂടി യുഡിഎഫ്‌ സർക്കാരിന്റെ പച്ചക്കൊടി; പിഎംഎവൈ വീടുകളിൽ 
മോദിയുടെ ‘ചാപ്പ’

VD Satheesan.jpg

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Aug 14, 2026, 12:31 AM | 1 min read

തിരുവനന്തപുരം: പിഎംഎവൈ അർബൻ 2.0 പദ്ധതിയിൽ നിർമിക്കുന്ന വീടിന്‌ കേന്ദ്ര നിർദേശ പ്രകാരം മോദി ചിത്രമുള്ള ‘ചാപ്പ കുത്താൻ’ യുഡിഎഫ്‌ സർക്കാർ അനുമതി നൽകി. വീടുകളിൽ പ്രധാനമന്ത്രിയുടെ പടവും ലോഗോയും വയ്‌ക്കുന്നതിനുള്ള നിർദേശം പാലിച്ച്‌ ധാരണപത്രം ഒപ്പിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.


പിഎംഎവൈയിലെ കേന്ദ്രവ്യവസ്ഥയാണ്‌ ലോഗോ വയ്‌ക്കൽ എന്നാണ്‌ മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്നത്‌. ധാരണപത്രം ഒപ്പുവയ്‌ക്കുന്പോൾ വീടുകളിൽ പ്രധാനമന്ത്രിയുടെ പടവും വയ്‌ക്കേണ്ടിവരും. എന്നാൽ, പ്രധാനമന്ത്രിയുടെ പടം വയ്‌ക്കില്ലെന്നാണ്‌ സതീശൻ അവകാശപ്പെടുന്നത്‌.

എൽഡിഎഫ്‌ ഭരണകാലത്തും പ്രധാനമന്ത്രിയുടെ പടവും ലോഗോയും വയ്‌ക്കാൻ കേന്ദ്രം നിർദേശിച്ചിരുന്നു. അത്‌ അംഗീകരിച്ചില്ലെന്നുമാത്രമല്ല കേരളത്തിന്റെ ശക്തമായ എതിർപ്പ്‌ കേന്ദ്രത്തെ അറിയിക്കുകയും ചെയ്‌തി
രുന്നു.


സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2025-–26 സാമ്പത്തിക വർഷം ബോണസ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾക്ക്‌ മന്ത്രിസഭ അനുമതി നൽകി. സർക്കാർ ജീവനക്കാർക്ക് സാധാരണയുള്ള ഉത്സവ ആനുകൂല്യങ്ങൾ നൽകുമെന്നും ജീവനക്കാർക്കുള്ള മെഡിസെപ് പദ്ധതി പുനഃക്രമീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home