print edition പിഎം ശ്രീ പദ്ധതിയില്‍നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്മാറണം; പി എസ് സഞ്ജീവ്

തൃശൂര്‍: പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തിലൂടെ കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് കടുത്ത വെല്ലുവിളിയാണ് യുഡിഎഫ് ഉയര്‍ത്തുന്നതെന്നും പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പദ്ധതിയുമായി മുന്നോട്ടുപോയാൽ പ്രതിഷേധിക്കും. വിദ്യാര്‍ഥി സംഘടനകളുടെ യോഗം വിളിക്കണം. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ് പിഎം ശ്രീ. അതിലേക്കാണ് യുഡിഎഫ് നീങ്ങുന്നത്.
പദ്ധതി റദ്ദാക്കിയ വിവരത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കാത്തതിനാല്‍ പിഎം ശ്രീയില്‍നിന്ന് പിന്മാറാനാകില്ലെന്നും പദ്ധതിയുടെ ഫണ്ട് കേരളത്തിന് ലഭിച്ചുവെന്നുമുള്ള വ്യാജപ്രചാരണമാണ് മുഖ്യമന്ത്രി നടത്തുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിനയച്ച കത്ത് പുറത്തുവന്നുകഴിഞ്ഞു. എസ്‌എസ്‌കെ ഫണ്ടാണ് കേരളത്തിന് ലഭിച്ചതെന്ന് വ്യക്തമാണ്. എന്നിട്ടും, പദ്ധതി നടപ്പാക്കുന്നതിന്റെ പഴി മുൻ എല്‍ഡിഎഫ് സര്‍ക്കാരിനുമേല്‍ ചാര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
യുഡിഎഫ് – ആര്‍എസ്എസ് ഡീലിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പിഎം ശ്രീ നടപ്പാക്കുന്നതിനെതിരെ സെക്രട്ടറിയറ്റ് മാര്‍ച്ചും ധര്‍ണയും ഉള്‍പ്പടെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പി എസ് സഞ്ജീവ് പറഞ്ഞു.










0 comments