ad
Deshabhimani

print edition പിഎം ശ്രീ: നടപടി 
വേഗത്തിലാക്കി 
യുഡിഎഫ് സർക്കാർ

PM Shri Fund
വെബ് ഡെസ്ക്

Published on Jun 02, 2026, 12:03 AM | 1 min read

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടി വേഗത്തിലാക്കി സർക്കാർ. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി തിങ്കളാഴ്‌ച മന്ത്രി എൻ ഷംസുദ്ദീന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു.


റിപ്പോർട്ട്‌ പരിശോധിച്ചശേഷം തുടർനടപടികളിൽ യുഡിഎഫ്‌ തീരുമാനമെടുക്കുമെന്ന്‌ മന്ത്രി പറഞ്ഞു. പദ്ധതിയുടെ നിലവിലെ വിവരങ്ങളും സ്വീകരിക്കേണ്ട നടപടികളും അടങ്ങിയ റിപ്പോർട്ടാണ്‌ മന്ത്രിക്ക്‌ കൈമാറിയത്‌.


സ്ഥാനമേറ്റതിനുപിന്നാലെ പി എം ശ്രീ പദ്ധതിയിൽ മന്ത്രി റിപ്പോർട്ട്‌ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ കോൺഗ്രസും ലീഗും വലിയ എതിർപ്പ്‌ അറിയിച്ച വിഷയത്തിലാണ്‌ ഇപ്പോൾ അനുകൂല നിലപാടിലേക്ക്‌ സർക്കാർ മാറിയത്‌.


കേന്ദ്രം തടഞ്ഞുവച്ച എസ്‌എസ്‌കെ വിഹിതം നേടിയെടുക്കാനായി കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പിട്ടപ്പോൾ വലിയ എതിർപ്പാണ്‌ ലീഗ്‌ ഉയർത്തിയത്‌. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ലെന്നും പാവപ്പെട്ട കുട്ടികൾക്കുള്ള പണം നേടിയെടുക്കുക മാത്രമാണ്‌ ലക്ഷ്യമെന്നും ഉറപ്പുപറഞ്ഞിട്ടും വിവാദം സൃഷ്‌ടിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home