ad
Deshabhimani

print edition പിഎം ശ്രീ: 
അനുകൂല 
നിലപാടുമായി 
മന്ത്രി

n shamsudheen

മന്ത്രി എൻ ഷംസുദീൻ

avatar
ബിജോ ടോമി

Published on May 20, 2026, 12:00 AM | 1 min read

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പി എം ശ്രീ പദ്ധതി യുഡിഎഫ്‌ സർക്കാർ നടപ്പിലാക്കിയേക്കും. നിയുക്‌ത വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ മാധ്യമങ്ങൾക്ക്‌ നൽകിയ പ്രതികരണത്തിൽ പദ്ധതിയെ എതിർത്തില്ല.


പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ്‌ തുടങ്ങി. സർക്കാർ തലത്തിൽ ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത്‌. തിങ്കളാഴ്‌ച പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല യോഗംചേർന്ന്‌ പദ്ധതി സംബന്ധിച്ച്‌ സമഗ്രമായി പരിശോധിച്ചു. മന്ത്രിക്ക്‌ ഉടൻ പദ്ധതിയുടെ വിവരങ്ങളും സ്വീകരിക്കേണ്ട നടപടികളും അടങ്ങിയ റിപ്പോർട്ട്‌ സമർപ്പിക്കും.


പദ്ധതി നടപ്പാക്കാത്തതിന്റെ പേരിൽ 1,065.59 കോടി രൂപയാണ്‌ നിലവിൽ കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്‌. കേന്ദ്രം അനുവദിക്കേണ്ട തുക മുൻകൂർ അനുവദിച്ചാണ്‌ എൽഡിഎഫ്‌ സർക്കാർ പ്രതിസന്ധി മറികടന്നത്‌. സംസ്ഥാനത്ത്‌ യുഡിഎഫ്‌ അധികാരത്തിൽ വന്നതിന്‌ പിന്നാലെ പദ്ധതി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന ചീഫ്‌ സെക്രട്ടറിക്ക്‌ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി കത്തയച്ചിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ കോൺഗ്രസും ലീഗും വലിയ കോലാഹലം ഉണ്ടാക്കിയ വിഷയത്തിലാണ്‌ മന്ത്രി ഇപ്പോൾ നിലപാട്‌ മയപ്പെടുത്തിയത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home