print edition പിഎം ശ്രീ; യുഡിഎഫിന് എന്തേ മൗനം: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പിഎം ശ്രീ കരാറിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐ എം-ബിജെപി കൂട്ടുകെട്ടെന്ന് ആരോപിച്ച യുഡിഎഫും ലീഗും ഇപ്പോൾ ഒന്നും മിണ്ടുന്നില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
പദ്ധതിയിൽ പങ്കാളികളായില്ലെങ്കിൽ കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തരില്ലെന്നാണ് കേന്ദ്രം പറഞ്ഞിരുന്നത്. അക്കാര്യം പരിശോധിച്ചപ്പോഴാണ് ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഉയർന്നത്. പിന്നീട്, എൽഡിഎഫ് സർക്കാർ കരാറുമായി മുന്നോട്ടുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി സണ്ണി ജോസഫിന്റെ സ്റ്റാഫിലെ ബന്ധുനിയമനത്തിലെ ന്യായീകരണം തികച്ചും അവസരവാദപരമായ നിലപാടാണ്. കോടിയേരി ബാലകൃഷ്‌ണന്റെ കുടുംബത്തെ താൻ സന്ദർശിച്ചിരുന്നു.
വിനോദിനി ബാലകൃഷ്‌ണന്റെ വിമർശം ആരെക്കുറിച്ചെന്നറിയില്ല. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും കുടുംബത്തെയും ഇടയ്ക്ക് സന്ദർശിക്കാറുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.










0 comments