ad
Deshabhimani

print edition പ്ലസ്‌ വൺ: ട്രയൽ അലോട്ട്‌മെന്റ് ജൂൺ എട്ടിന്‌

Plus one.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 26, 2026, 01:14 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ജൂൺ എട്ടിന്‌ നടക്കും. ജൂൺ മൂന്നുവരെയുള്ള അപേക്ഷകൾ പരിഗണിച്ചശേഷം നടത്തുന്ന ട്രയൽ അലോട്ട്‌മെന്റിന്റെ അവസരത്തിൽ വിദ്യാർഥികൾക്ക്‌ തെറ്റുകൾ തിരുത്തുന്നതിനും സ്‌കൂളും വിഷയവും മാറ്റുന്നതിനും അവസരമുണ്ടാകും.


മുഖ്യ അലോട്ട്‌മെന്റ്‌ പ്രക്രിയക്ക്‌ ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ നടത്തും. വിദ്യാർഥികളിൽ ഒരു ജില്ലയിലേക്ക്‌ ഒന്നിൽ കൂടുതൽ തവണ അപേക്ഷിക്കരുത്‌.


മാനേജ്‌മെന്റ്‌, കമ്യൂണിറ്റി, അൺ എയ്‌ഡഡ്‌ ക്വോട്ട സീറ്റുകളിലേക്ക്‌ അതത്‌ സ്‌കൂളുകളിൽ അപേക്ഷ നൽകണം. അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഓരോ ബാച്ചിലും 40 ശതമാനം സീറ്റുകൾ മെറിറ്റ്‌ അടിസ്ഥാനത്തിലും 12 ശതമാനം സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും എട്ട്‌ ശതമാനം സീറ്റുകൾ പട്ടികവർഗ വിഭാഗത്തിനും ഉറപ്പാക്കണം.


മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്കും ഏകജാലക സംവിധാനത്തിലാണ്‌ പ്രവേശനം. എല്ലാ സ്‌കൂളുകളിലും ഹെൽപ്പ്‌ ഡെസ്‌കുകൾ ഉണ്ടാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home